ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി

സ്‌കൂള്‍ പഠനകാലത്ത് വലിയ സ്വപ്നങ്ങള്‍ കാണുകയും എല്ലാവര്‍ക്കും മാതൃകയാവുകയും ചെയ്യുന്ന പലരും പിന്നീട് സാഹചര്യങ്ങള്‍ കൊണ്ട് ചെറിയ ജോലികള്‍ ചെയ്ത് ജീവിതം തള്ളി നീക്കുന്നവരാണ്. അതേസമയം, ചെയ്യുന്ന ജോലിയെയും ഒരാളുടെ കഷ്ടപ്പാടിനെയും കളിയാക്കുന്നവരും ഈ ലോകത്ത് ഒട്ടും കുറവല്ല. അത്തരത്തില്‍ ചെയ്യുന്ന ജോലിയെ പരിഹസിച്ച സ്‌കൂള്‍ സഹപാഠിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഡൊമിനോസില്‍ പിസ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന യുവാവും ബാല്യകാല സുഹൃത്തായ യുവതിയും തമ്മിലുള്ള കണ്ടുമുട്ടലാണ് വീഡിയോയിലുള്ളത്. താന്‍ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായാണ് യുവാവ് തന്റെ പഴയ കൂട്ടുകാരിയെ കാണുന്നത്. എന്നാല്‍ തന്റെ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിന് പകരം അപമാനിക്കുന്ന രീതിയിലാണ് യുവതി യുവാവിനോട് പെരുമാറുന്നത്.
'സ്‌കൂളില്‍ വച്ച് ഞങ്ങളെ എല്ലാവരെയും മോട്ടിവേറ്റ് ചെയ്തിരുന്ന ആളല്ലെ നീ. ഇപ്പോള്‍ മുപ്പത് വയസായി, ദാ ഡൊമിനോസില്‍ പിസ ഡെലിവറി ചെയ്യുന്നു!' ചിരിച്ചുകൊണ്ട് യുവതി പറഞ്ഞു. യുവാവിനെ പരിഹസിക്കുക മാത്രമല്ല, എടുത്ത വീഡിയോ സ്‌കൂള്‍ ഗ്രൂപ്പുകളിലേക്ക് അയക്കുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയും ചിരിക്കുകയും ചെയ്യുന്നുണ്ട് . 'ഡൊമിനോസിലെ ജോലി എങ്ങനെയുണ്ട്? പഴയ സ്‌കൂള്‍ കാലമൊക്കെ ഓര്‍മ്മയുണ്ടോ?' 'അതെ, എല്ലാം എനിക്ക് നല്ല ഓര്‍മ്മയുണ്ട്' യുവതിയുടെ ചോദ്യത്തിന് വിനയത്തോടെയായിരുന്നു യുവാവിന്റെ മറുപടി. പരിഹാസങ്ങള്‍ക്കിടയിലും അദ്ദേഹത്തിന്റെ മുഖത്ത് നിഷ്‌കളങ്കമായ പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.
https://www.facebook.com/Malayalivartha
























