നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..

നട്ടുച്ചയ്ക്ക് നടുറോഡിൽ നിസ്കാരം . അതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത് . നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ. ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജങ്്ഷനില്‍ ഒരു സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരം തുടങ്ങുകയായിരുന്നു. കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്.നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും.
മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ തനിക്ക് വീതം നല്‍കാതെ തട്ടിയെടുത്തതാണ് പ്രതിഷേധത്തിന് കാരണം. വില്ലേജിലും പഞ്ചായത്തിലും രാഷ്ട്രീയക്കാരോടും ഒക്കെ പറഞ്ഞുനോക്കി. രക്ഷയില്ലെന്ന് കണ്ടാണ് അനീസുമ്മ അറ്റകൈ പ്രയോഗവുമായി നടുറോഡിലിറങ്ങിയത്.പൊലീസെത്തി അനുനയിപ്പിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഇവരുടെ ബന്ധുക്കളോട് വരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പൊലീസ്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ കടയിലേയ്‌ക്കോ മറ്റോ പോയപ്പോഴാണ് അനീസുമ്മ പ്രതിഷേധ നിസ്‌കാരം തുടങ്ങിയത്.
അതേസമയം, വസ്തു സംബന്ധിച്ച പ്രശ്നത്തിൽ തനിക്ക് നീതി കിട്ടിയില്ല പറഞ്ഞാണ് നടുറോഡിൽ നിസ്കരിച്ചത് എന്ന് പൊലീസ് പറയുന്നു. സ്ത്രീയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശിനി അനീസയാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചത്.കൊല്ലങ്കോട് നെണ്ടൻകിഴായയിലുള്ള തന്റെ പരേതനായ ഭർത്താവിന്റെ എട്ട് സെന്റ് ഭൂമി സഹോദരങ്ങൾ തനിക്ക് വിഹിതം നൽകാതെ തട്ടിയെടുത്തു എന്നാണ് അനീസയുടെ പരാതി. തനിക്ക് രണ്ട് മക്കളുണ്ടെന്നും നീതി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
. കൂടെയുണ്ടായിരുന്ന സഹോദരൻ കടയിൽ പോയ സമയത്താണ് അനീസ റോഡിലിരുന്ന് നിസ്കാരം തുടങ്ങിയത്.വിവരമറിഞ്ഞെത്തിയ ടൗൺ സൗത്ത് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ സഹോദരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















