നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീപിടുത്തം.... പരുക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു

നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.
ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരമാണ് (45) മരിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻതന്നെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാനായി ശ്രമിച്ച കല്യാണസുന്ദരത്തിന്റെ ശരീരത്തിലേക്ക് തീ പടർന്നായിരുന്നു അപകടം സംഭവിച്ചത്.
"https://www.facebook.com/Malayalivartha


























