ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു

ശബരിമല മാസ്റ്റര്‍പ്ലാന്‍ ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടി രൂപയും നീക്കിവച്ചതായി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
വയനാട് പാക്കേജിന് 80 കോടി രൂപയും കുട്ടനാട് പാക്കേജിനായി 75 കോടി രൂപയും പ്രഖ്യാപിച്ചു. കാസര്‍കോട് വികസന പാക്കേജിന് 80 കോടി രൂപയും അയ്യാ വൈകുണ്ഠ സ്മാരകത്തിന് രണ്ട് കോടി രൂപയും എംടി മെമ്മോറിയല്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒന്നര കോടി രൂപയും വകയിരുത്തി.
https://www.facebook.com/Malayalivartha
























