സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ള രേഷ്മ ഉപയോഗിച്ചത് ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ; ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുന്നത് മൂന്ന് മാസം മാത്രം: അനന്ദു എന്ന പേരില്‍ 200ൽ അധികം പേർ, രേഷ്മയുമായി ബന്ധമുള്ള നാലുപേർ പോലീസ് നിരീക്ഷണത്തിൽ- രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കന്മാരെ ചോദ്യം ചെയ്തപ്പോൾ പുറത്തുവരുന്നത്...

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്‌മ സമാനതകളില്ലാത്ത ക്രിമിനല്‍ ബുദ്ധിയുള്ളയാളാണെന്ന് വിലയിരുത്തി അന്വേഷണ സംഘം. രേഷ്‌മ ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും, ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിച്ച് മറ്റൊരു അക്കൗണ്ട് തുടങ്ങുന്നതായിരുന്നു പതിവ്. ഈ അക്കൗണ്ടുകളിലൂടെ ആയിരുന്നു രേഷ്മ രഹസ്യ സുഹൃത്തുമായി സംസാരിച്ചത്.
രഹസ്യ സുഹൃത്തിനൊപ്പം ജീവിതം നയിക്കാനാണ് പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ നല്‍കിയ മൊഴി. അനന്ദുവെന്നയാളാണ് തന്റെ സുഹൃത്തെന്നും രേഷ്മ പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനന്ദു എന്ന പേരില്‍ ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള 200ല്‍ അധികം പേരെ സൈബല്‍ സെല്‍ കണ്ടെത്തി. അതില്‍ രേഷ്മയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ അന്വേഷണസംഘം കണ്ടെത്തി.
ഇവരെ നാലുപേരെയും പോലീസ് നിരീക്ഷിച്ച് വരുകയാണ്. ഇതിൽ ഒരാളാകാം രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തെന്നാണ് വിലയിരുത്തല്‍. ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അതേ സമയം, രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു, ബന്ധുവായ ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടെയും ചോദ്യംചെയ്യല്‍ വ്യാഴാഴ്ചയും തുടരും.
രേഷ്മയുടെ ഫേസ്ബുക്ക് പാസ്‌വേര്‍ഡ് അറിയാമായിരുന്ന ആര്യയും ഗ്രീഷ്മയും തങ്ങളുടെ മൊബൈല്‍ ഫോണിലൂടെ രേഷ്മയുടെ കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും അങ്ങനെ ചെയ്യരുതെന്ന് താന്‍ വിലക്കിയിരുന്നെന്നും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. രേഷ്മ അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി രഞ്ജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സദാസമയവും വീട്ടിലെ ജോലികൾ പോലും ചെയ്യാതെ ഫോൺ ഉപയോഗിക്കുന്നത് പതിവായിരുന്നതായും രഞ്ജിത്ത് പറഞ്ഞു.
കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ രേഷ്മ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയും ഭർതൃ സഹോദരന്റെ ഭാര്യയുമായ ആര്യയെ ഫേസ്ബുക്ക് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ആര്യയും, ബന്ധുവായ ഗ്രീഷ്മയും ആത്മഹത്യ ചെയ്തതോടെ അന്വേഷണം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. രേഷ്മയുടെ പാസ്‌വേഡ് അറിയാമായിരുന്ന ഇരുവരും ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി കമന്റുകൾ ഇടുകയും ചിലർക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായും ഇത്തരത്തിൽ സന്ദേശം ലഭിച്ചയാളുടെ ഭാര്യയും രേഷ്മയുമായി വാക്കേറ്റമുണ്ടായതായും പോലീസ് വ്യക്തമാക്കിരുന്നു.
രേഷ്മ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും, തന്നെ പൊട്ടനാക്കുന്ന സമീപനമാണ് രേഷ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഭർത്താവ് വിഷ്ണു പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലും വാട്‌സാപ്പിലും രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഇതിനെ താന്‍ എതിര്‍ത്തിരുന്നു. ഒരു ദിവസം ആ ഫോണ്‍ ചോദിച്ചിട്ട് തന്നില്ല. അതിന്റെ പേരില്‍ ഫോണ്‍ താന്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു. എന്നാല്‍ അതിന് ശേഷം രേഷ്മ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത് അറിയില്ല.
ഇത്രയും കാലം തന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്നും വിഷ്ണു പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് അധികൃതരോട് രേഷ്മയുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























