ഇന്റലിജൻസ് വിഭാഗത്തിന്റെ ആ രഹസ്യ സന്ദേശം: വനമേഖലയിൽ കുതിച്ചു പാഞ്ഞെത്തി പോലീസ്: അവിടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച : കോട്ടയത്ത് വമ്പൻ തോക്ക് വേട്ട

കോട്ടയത്ത് വമ്പൻ തോക്ക് വേട്ട... മുണ്ടക്കയത്ത് നിന്നും രണ്ടു തോക്കുകൾ പിടിച്ചെടുത്തു....;ഒരാളെ പിടികൂടിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ..... കോട്ടയം ജില്ലയിലെ വനമേഖലയിൽ നിന്നാണ് വേട്ടയ്ക്ക് ഉപയോഗിക്കുന്നതിനായി അനധികൃതമായി സൂക്ഷിച്ചിരുന്ന തോക്കുകൾ പിടിച്ചെടുത്തത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കെ കൊമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത രണ്ടു തോക്കുകൾ പിടിച്ചെടുത്തത്. ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് ഈട്ടിക്കൽ വീട്ടിൽ നാരായണൻ മകൻ തങ്കച്ചനെ(60) പൊലീസ് പിടികൂടി.
ഇവിടെ തന്നെ ഇളംപുരയിടത്തിൽ സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും ഒരു നിറതോക്ക് പൊലീസ് പിടിച്ചെടുത്തു. പൊലീസിനെക്കണ്ട് സുരേഷ് ഓടിപ്പോയതിനാൽ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഇയാൾക്കെതിരെ കേസെടുത്തു.
കോരുത്തോട് കൊമ്പുകുത്തിയിൽ വ്യാജ നിർമ്മിത തോക്കുകൾ വ്യാപകമായുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.
ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടക്കുന്നത്. മൃഗങ്ങളെ അടക്കം വേട്ടയാടാൻ ലൈസൻസില്ലാത്ത തോക്കുകൾ നിർമ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടക്കുന്നത്.
https://www.facebook.com/Malayalivartha























