കാക്കിയിട്ടാല്‍ ശരിക്കും ഡിജിപി ; റെക്കോർഡ് വേഗത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ അപരനെ കണ്ടെത്തി... നടന്‍ ചെമ്പില്‍ അശോകന് പിന്നാലെ ട്രോളന്‍മാര്‍

ലോക്നാഥ് ബെഹ്റ ഡിജിപിയായി ചുമതലയേറ്റപ്പോള്‍ നടന്‍ സാജു നവോദയക്ക് (പാഷാണം ഷാജി) പിന്നാലെയായിരുന്നു ട്രോളന്‍മാര്‍. ഇരുവരുടെയും മുഖസാദൃശ്യമായിരുന്നു ഇതിന് കാരണം.
ബെഹ്റ സ്ഥാനമൊഴിഞ്ഞതോടെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് ചുമതലയേറ്റു .. ഇത്തവണ ട്രോളൻമാർ സംസ്ഥാന പോലീസ് മേധാവിയുടെ അപരനെ കണ്ടെത്തിയത് റെക്കോർഡ് വേഗത്തിലാണ് .
ഡിജിപിയെ പ്രഖ്യാപിച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ അനില്‍ കാന്തിന്റെ അപരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പില്‍ അശോകനെയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.
കാക്കിയിട്ടാല്‍ ശരിക്കും ഡിജിപിയാണെന്നാണ് അശോകനെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്. ഒപ്പം അശോകന്‍റെ ചിത്രവും അനില്‍കാന്തിന്‍റെ ചിത്രവും ചേര്‍ത്തുവച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ രാവിലെ മുതല്‍ തന്‍റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയതെന്ന് ചെമ്പില്‍ അശോകന്‍ പറയുന്നു. എന്തായാലും തന്‍റെ മുഖച്ഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം.
'പുതിയ പൊലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളിൽ ഞാൻ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫീസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്'- അശോകൻ പറഞ്ഞു.
മുൻപ് പാഷാണം ഷാജിയുടെ ഫോട്ടോ കണ്ടാൽ ഇതിൽ ഏതാണ് ബെഹ്‌റ സർ, ഏതാണ് പാഷാണം ഷാജി എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. അത് കണ്ട് ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോഴിതാ എനിക്കൊരു അപരനായി അനിൽ കാന്ത് സർ വന്നിരിക്കുന്നു.’
‘ഇത്രയും ഉയരങ്ങളിൽ നിൽക്കുന്ന അനിൽ കാന്ത് സാറുമായി രൂപസാദൃശ്യമുണ്ടെന്ന ട്രോളുകൾ വരുമ്പോൾ അദ്ഭുതമാണ് എനിക്ക് തോന്നുന്നത്.’-ചെമ്പിൽ അശോകൻ പറയുന്നു.
https://www.facebook.com/Malayalivartha























