സൗഹൃദത്തെ നാട്ടുകാർ തെറ്റിദ്ധരിപ്പിച്ച് പ്രണയമാക്കി.... ആത്മഹത്യ ചെയ്യാനൊരുങ്ങിയ സുമിത്രയെ പ്രവീൺ തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് പതിനാല് വർഷങ്ങൾക്ക് മുൻപ്... 2017-ൽ ഭർത്താവ് ജോലിക്കായി ഗൾഫിലേക്ക് പോയതും ഫേസ്ബുക്ക് സുഹൃത്തുമായി പ്രണയത്തിലായി, വീട്ടിൽ നിന്നും ഇറങ്ങി പോക്കും!! ഭാര്യ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീഷിച്ച ഭർത്താവിനെ തേടിയെത്തിയത് അപകട മരണവാർത്ത: അന്ത്യകർമം ചെയ്യാൻ മകളെ മാത്രം പറഞ്ഞയക്കും, ഇത് അമ്പരപ്പിക്കുന്ന ജീവിതകഥ

ഇന്ന് രാവിലെ പന്തളത്ത് കാമുകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽ പെട്ട് മരണപ്പെട്ട സുമിത്ര എട്ടു മാസങ്ങൾക്ക് മുൻപ് വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങി പോയതെന്ന് ബന്ധുക്കൾ. മുപ്പത്തിയഞ്ചുകാരിയായ ഇവരുടെ ഫെയ്സ് ബുക്ക് സുഹൃത്ത് അന്‍സിലിനെ ചൊല്ലി ഭര്‍ത്താവുമായി നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു .. പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.
പരാതിയെ തുടർന്ന് അന്‍സിലിനെ കഴക്കൂട്ടം എ.സി.പി വിളിച്ചു വരുത്തി താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ 2020 ഡിസംബറില്‍ സുമിത്ര ഭര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങി പോയി
ഇതിനുശേഷം തുമ്പയിലുള്ള ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ച് ഈഞ്ചക്കലിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു എന്ന് ഭർത്താവ് പ്രവീണിന് അറിയാമായിരുന്നു
അതിനുശേഷം സുമിത്രയെക്കുറിച്ച് അറിയുന്നത് ഇന്ന് രാവിലെ ആയിരുന്നു. പുലര്‍ച്ചെ പന്തളം പൊലീസ് സ്റ്റേഷനില്‍ നിന്നും വിവരം അറിയിച്ചപ്പോഴാണ് അന്‍സിലിനൊപ്പം സഞ്ചരിക്കവെ അപകടത്തില്‍ സുമിത്ര മരിച്ചു എന്നറിയുന്നത്.
പ്രവീണ്‍ സുമിത്രയെ വിവാഹം കഴിക്കുന്നത് 2007 ലായിരുന്നു. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായിരുന്നു. സൗഹൃദം തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ഇരുവരും പ്രണയത്തിലാണെന്ന് നാട്ടില്‍ പറഞ്ഞു പരത്തി.
ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ വലിയ പ്രശ്നമുണ്ടാക്കിയതോടെ സുമിത്ര ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. ഈ അവസരത്തില്‍ പ്രവീണ്‍ സുമിത്രയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.
വിവാഹത്തിന് ശേഷം ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചു. പിന്നീട് 2017 ല്‍ പ്രവീണ്‍ ജോലിക്കായി വിദേശത്തേക്ക് പോയി. ഈ അവസരത്തിലാണ് അന്‍സിലിനെ ഫെയ്സ് ബുക്ക് വഴി സുമിത്ര പരിചയപ്പെടുന്നത്.
ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായതോടെ ഈ വിവരം അന്‍സില്‍ തന്നെ പ്രവീണിനെ അറിയിക്കുകയായിരുന്നു . സംഭവം അറിഞ്ഞ പ്രവീണ്‍ ആകെ തകർന്നു പോയി . സുമിത്രയെ വിളിച്ച് ഈ ബന്ധത്തില്‍ നിന്നും പിന്മാറണമെന്നും മകളുടെ ഭാവി ഇല്ലാതാക്കരുതെന്നും പ്രവീൺ ആവശ്യപ്പെട്ടിരുന്നു
ഈ സംഭവത്തിന് ശേഷം ഇനി അൻസിലുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകില്ലെന്ന് സുമിത്ര ഉറപ്പ് നല്‍കിയിരുന്നു. കൊറോണ വ്യാപിച്ചതോടെ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ട് പ്രവീണ്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്ക് തിരികെ എത്തി . ഗൾഫിൽ നിന്ന് എല്ലാ മാസവും കൃത്യമായി 20,000 രൂപയ്ക്കടുത്ത് തുക സുമിത്രയുടെ അക്കൗണ്ടില്‍ പ്രവീണ്‍ നിക്ഷേപിച്ചിരുന്നു. ഈ തുക കൂടി എടുത്ത് ഒരു ഓട്ടോറിക്ഷ വാങ്ങി ഇനി നാട്ടില്‍ നില്‍ക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രവീണ്‍.
എന്നാല്‍ ബാങ്കില്‍ നിക്ഷേപിച്ച തുക താനെടുത്ത് ചെലവഴിച്ചു എന്ന് സുമിത്ര പറഞ്ഞു. ഇതോടെ പ്രവീണിന്റെ പിതാവ് ഓട്ടോ വാങ്ങാനുള്ള പണം നല്‍കുകയും ഈ പണം ഉപയോഗിച്ച് ഓട്ടോ വാങ്ങുകയും ചെയ്തു.
ഇതിനിടയില്‍ സുമിത്രയുടെ ഫോണില്‍ അന്‍സിലിന്റെ സന്ദേശങ്ങള്‍ കണ്ടതോടെ ആയിരുന്നു വീണ്ടും പ്രശ്നങ്ങൾ തുടങ്ങിയത്. ഇരുവരും തമ്മില്‍ ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ കഴക്കൂട്ടം എ.സി.പിക്ക് മുന്നില്‍ പ്രവീണ്‍ പരാതിയുമായെത്തി.
പരാതിയെ തുടര്‍ന്ന് അൻസലിനെ വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സുമിത്ര വീട്ടില്‍ നില്‍ക്കാതെ ഇറങ്ങിപ്പോകുകയും പെയിങ് ഗസ്റ്റായി താമസിക്കുകയുമായിരുന്നു. പേയിങ് ഗസ്റ്റായി താമസിക്കുന്ന സമയത്തും ഭര്‍ത്താവ് പ്രവീണുമായി വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
കുറച്ചു ദിവസം മാറി നിൽക്കുമ്പോൾ സുമിത്ര അൻസലുമായുള്ള ബന്ധം മറക്കുകയും തിരികെ വീട്ടിലേക്ക് വരുമെന്നുമായിരുന്നു പ്രവീൺ വിശ്വസിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെ എല്ലാം കടത്തി വെട്ടികൊണ്ടാണ് ഇന്ന് രാവിലെ മരണ വിവരം അറിഞ്ഞത്.
എന്നാൽ, പന്തളം സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ സുമിത്രയുടെ മരണ വിവരം അറിയിക്കുന്നതിനായി ബന്ധപ്പെട്ടപ്പോഴായിരുന്നു പ്രവീൺ പ്രതികരിച്ചത്. 'ആഹാ, അവള്‍ മരിച്ചോ ' എന്നായിരുന്നു ആദ്യം ചോദിച്ചത്. സുമിത്രയുടെ ബന്ധുക്കളുടെ ഭാഗത്തു നിന്നും അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല.
എന്നാല്‍ പതിനാലുകാരിയായ മകളെ അന്ത്യ കര്‍മ്മം നടത്താന്‍ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എംസി റോഡില്‍ പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് സുമിത്രയും സുഹൃത്ത് അന്‍സിലും സഞ്ചരിച്ചിരുന്ന ബൈക്ക് വളവില്‍ വച്ച് റോഡില്‍ തെന്നി മറിഞ്ഞ് അപകടമുണ്ടാകുന്നത്.
റോഡിലേക്ക് തെറിച്ചു വീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വണ്ടി കയറി ഇറങ്ങി. ഉടന്‍ തന്നെ മരണവും സംഭവിച്ചു. അന്‍സിലിന്റെ കാലൊടിഞ്ഞ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
https://www.facebook.com/Malayalivartha
























