വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; കടക്കെണി മൂലം കർഷകന്റെ ആത്മഹത്യ: എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

കടക്കെണി മൂലം ഇടുക്കി നെല്ലിപ്പാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. സന്തോഷ് (45) ആണ് മരിച്ചത്. കടക്കെണിയെ തുടര്‍ന്നാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടd സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഗീത പറയുന്നു. ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പേര് കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.
വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പത്തിനിപ്പാറ മാവോലില്‍ സന്തോഷിനെ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha
























