കുട്ടിയെ കൊടുത്താൽ കേസ് പിൻവലിക്കാം; കടയ്ക്കാവൂര്‍ പീഡനക്കേസില്‍ സ്റ്റേഷനില്‍ വച്ച് മോശം അനുഭവം നേരിടേണ്ടിവന്നെന്ന് വെളിപ്പെടുത്തി കുട്ടിയുടെ അമ്മ

സ്റ്റേഷനിൽ വച്ച് മോശമായ പെരുമാറ്റം നേരിട്ടുവെന്ന് വെളിപ്പെടുത്തി കടയ്ക്കാവൂര്‍ പീഡനക്കേസിലെ കുട്ടിയുടെ അമ്മ രംഗത്ത്. മകനെ വിട്ടുകിട്ടാന്‍ വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നു. വ്യാജ എഫ്‌ഐആറാണ് ഹാജരാക്കിയതെന്നും, സ്റ്റേഷനില്‍ വച്ച് താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കേസ് പൊലീസും ഭര്‍ത്താവും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. മകനെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതില്‍ വിശദമായ അന്വേഷണം വേണം. കുഞ്ഞിനെ തെറ്റുകാരനാക്കുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാന്‍ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























