മയൂഖ ജോണിക്ക് വധഭീഷണി; കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന ഊമക്കത്ത്; സുഹൃത്തിനുണ്ടായ അനുഭവം മയൂഖക്കും ഉണ്ടാകുമെന്നും ഭീഷണി; ഡിജിപിക്ക് പരാതി നൽകി

സുഹൃത്തിനെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. സുഹൃത്തിനെ പീഡിപ്പിച്ചെന്ന കേസുമായി മുന്നോട്ടു പോയാല്‍ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്ത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമര്‍ശം അടക്കം കത്തിലുണ്ട്.
പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരയും മയൂഖയുടെ സുഹൃത്തുമായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു.
വാര്‍ത്താ സമ്മേളനം നടത്തിയാണ് പീഡനത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വെളിപ്പെടുത്തിയത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്പക്കത്തെ വില്ലയില്‍ താമസിക്കുന്നയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്തുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
അവിവാഹിതയായതിനാല്‍ മാനഹാനി ഭയന്ന് അന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍, അയാള്‍ നഗ്നവിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടര്‍ന്നു. 2018ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ. തുടക്കത്തില്‍ പിന്തുണ നല്‍കിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്നാണ് മയൂഖ പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha
























