Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....

01 JULY 2026 06:53 AM IST
മലയാളി വാര്‍ത്ത

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളും ബ്രാഡ്ലി ബാര്‍ക്കോളയുടെ ഗോളുമാണ് ഫ്രാന്‍സിന് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്‍ത്താനായി സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് സെറ്റര്‍‌സ്റ്റോം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ആ പ്രതിരോധം തകരുകയായിരുന്നു.

45-ാം മിനിറ്റില്‍ എംബാപ്പെ തൊടുത്ത മനോഹരമായ ഒരു ഷോട്ട് വലയിലെത്തി. രണ്ടാം പകുതി തുടങ്ങി പത്താം മിനിറ്റിനുള്ളില്‍ തന്നെ ബ്രാഡ്ലി ബാര്‍ക്കോളയിലൂടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈക്കല്‍ ഒലീസ് നല്‍കിയ പാസ് സ്വീകരിച്ച് ബാര്‍ക്കോള അനായാസം ഗോളിലേക്ക് തൊടുക്കുകയായിരുന്നു.

തുടര്‍ന്നും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ്, 74-ാം മിനിറ്റില്‍ എംബാപ്പെയുടെ മറ്റൊരു ഗോളിലൂടെ വിജയം ഉറപ്പിച്ചു. ഒലീസ് നല്‍കിയ പാസ് കൃത്യമായി വലയിലെത്തിച്ച എംബാപ്പെ, ഇത്തവണത്തെ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ത്തി. ഈ ലോകകപ്പില്‍ ലയണല്‍ മെസിക്കൊപ്പം ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ എംബാപ്പെയുള്ളത്.

അലക്‌സാണ്ടര്‍ ഇസാക്ക്, വിക്ടര്‍ ഗ്യോക്കറെസ് തുടങ്ങിയ മികച്ച മുന്നേറ്റനിര താരങ്ങള്‍ ഉണ്ടായിട്ടും സ്വീഡന് ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞില്ല. ലോകകപ്പിലെ ശക്തരായ ടീമുകളില്‍ ഒന്നായി ഫ്രാന്‍സ് മുന്നേറുമ്പോള്‍, സ്വീഡന്‍ നിരാശയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളി.

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (9 minutes ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (29 minutes ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (7 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (7 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (7 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (8 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (8 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (9 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (12 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (13 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (13 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (14 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (14 hours ago)

Malayali Vartha Recommends