Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാം ഒത്തുതീര്‍പ്പിലേയ്‌ക്കോ? പിണറായി മോദിയെ കണ്ടു സുരേന്ദ്രന്റെ കുഴല്‍പ്പണ കേസ് ഇനി പൊങ്ങില്ല? അണിയറ നീക്കങ്ങള്‍ ഇങ്ങനെ

14 JULY 2021 11:59 AM IST
മലയാളി വാര്‍ത്ത

കെ. സുരേന്ദ്രനെതിരായ കുഴല്‍പ്പണ കേസില്‍ തീരുമാനമായി. അദ്ദേഹത്തെ ഇനി പിണറായി തൊടില്ല. പ്രധാനമന്ത്രിയെ കണ്ട ശേഷം പുറത്തിറങ്ങിയ പിണറായി വിജയന്‍ ഇത്തരമൊരു തീരുമാനമെടുത്തു എന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ പ്രധാനമന്ത്രിയുമായി ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച പൂര്‍ണ്ണ വിജയമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വികസനകാര്യത്തില്‍ സര്‍വ പിന്തുണയും സംസ്ഥാനത്തിന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കേരളത്തിന് പ്രയോജനകരമായ കൂടുതല്‍ പദ്ധതികള്‍ തങ്ങളുടെ മുന്നില്‍ മോദി സമര്‍പ്പിച്ചെന്നും അദേഹം പറഞ്ഞു.

 



മുഖ്യമന്ത്രിയായി ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞടുപ്പിലേക്ക് പോകുമ്പോള്‍ ഇടതുമുന്നണിയും ബി ജെ പിയും തമ്മില്‍ പൊരിഞ്ഞ തല്ലായിരുന്നു. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനൊന്നും തുനിയാതെ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങി. ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണക്കടത്ത് ആരോപണം തന്നെ ഇല്ലാതായി.

കടല്‍തീരത്തു സ്ഥിതിചെയ്യുന്ന കേരളത്തില്‍ കപ്പല്‍ ഗതാഗതം എന്തുകൊണ്ട് പരീക്ഷിച്ചുകൂടായെന്ന് പ്രധാനമന്ത്രി ചോദിച്ചതായി പിണറായി പറഞ്ഞു. ഗെയില്‍ പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരിച്ചതിനെ അദ്ദേഹം അഭിനന്ദിച്ചു. വികസനകാര്യത്തില്‍ ഒരുമിക്കണമെന്ന സന്ദേശമാണ് അദേഹം കേരളത്തിന് നല്‍കിയതെന്നും പിണറായി പറഞ്ഞു. കോവിഡിന്റെ കാര്യവും പിണറായിയെ ധരിപ്പിച്ചു. എന്ത് സഹായത്തിനും കേന്ദ്രം തയാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അങ്കമാലി ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആ പദ്ധതി വേഗത്തില്‍ തന്നെ ആരംഭിക്കണമെന്നും പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തലശ്ശേരി -മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.ശബരിമലയില്‍ വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തലശ്ശേരി -മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

 



കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണമെന്നും അതിനായി കണ്ണൂരിനെ ആസിയാന്‍ ഓപ്പണ്‍സ്‌കൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ പിണറായി മോദിയെ കണ്ടിരുന്നു. അതിന് ശേഷം പിണറായിയും മോദിയും തമ്മില്‍ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്. സ്വര്‍ണ്ണക്കടത്ത് വന്നതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

 



രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചില്ലെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമ്പോള്‍ രാഷ്ട്രീയം സംസാരിക്കാതിരിക്കില്ല..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (46 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends