Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് സാഹചര്യത്തില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

14 JULY 2021 01:20 PM IST
മലയാളി വാര്‍ത്ത

ജീവിത വഴിയിലുള്ള ചില പടവുകള്‍ എന്ന നിലയില്‍ പരീക്ഷാഫലത്തെ കാണണം.... കൊവിഡ് സാഹചര്യത്തില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലപ്രഖ്യാപനം. അതിന് മുന്നോടിയായി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.

വി ശിവന്‍കുട്ടിയുടെ വാക്കുകള്‍: '' എന്റെ പ്രിയപ്പെട്ട കുട്ടികളെ... എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുകയാണ്. പരീക്ഷ എഴുതിയ കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും ആകാംക്ഷ മനസ്സിലാക്കുന്നു. വല്ലാത്ത ഒരു കാലത്തിലൂടെ നാം കടന്നു പോവുകയാണ്. കോവിഡ് - 19 നമ്മുടെ സ്വാഭാവികതകളെയെല്ലാം മാറ്റി മറിച്ചു. രോഗവാഹകര്‍ മനുഷ്യര്‍ തന്നെയായതിനാല്‍ നമുക്ക് ഒരുമിച്ച് ചേരാന്‍ കഴിയുന്നില്ല. കഴിഞ്ഞ വര്‍ഷം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നു. എങ്കിലും കുട്ടികളെ പഠനവഴിയില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ബദ്ധശ്രദ്ധരായിരുന്നു.

 



ഈ കാലവും കടന്നു പോകും. കോവിഡ് - 19 നെ മാനവരാശി മറികടക്കും. പക്ഷെ കാലം നമുക്കായി കാത്തുനില്‍ക്കില്ല. കോവിഡ് മൂലം ഒരു കുട്ടിക്കും പഠനകാര്യത്തില്‍ നഷ്ടം വരരുത് എന്നതിനാലാണ് 2020 ജൂണ്‍ ഒന്നിന് തന്നെ ഡിജിറ്റല്‍ ക്ലാസുകള്‍ തുടങ്ങിയത്.

സാധാരണ അധ്യാപകര്‍ നേരില്‍ പഠിപ്പിക്കുന്നതുപോലെയാകില്ലല്ലോ ഡിജിറ്റല്‍ ക്ലാസുകള്‍. കൂട്ടുകാരുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കുന്ന ഒട്ടേറെ ജീവിത പാഠങ്ങളുണ്ട്. അവ ഒരു പക്ഷെ നിങ്ങള്‍ക്ക് വേണ്ടത്ര അനുഭവവേദ്യമായിക്കാണില്ല. എന്നിരുന്നാലും ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന നിങ്ങളെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു.

 



ഈ പരിമിതിക്കുള്ളിലും ഡിജിറ്റല്‍ ക്ലാസുകളില്‍ പങ്കെടുത്തും അധ്യാപകര്‍ നല്‍കിയ തുടര്‍ പഠന പിന്തുണ പ്രയോജനപ്പെടുത്തിയും സംശയനിവാരണത്തിനായി സ്‌ക്കൂളുകളിലെത്തിച്ചേര്‍ന്ന് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തിയും കഠിനമായ പ്രയത്നത്തിലൂടെ പത്താം തരം പരീക്ഷയ്ക്ക് സ്വയം സജ്ജമാകുകയും പരീക്ഷ വിജകരമായി എഴുതുകയും ചെയ്ത നിങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസവും ലോകത്തിന് നല്‍കിയ ശുഭകരമായ സന്ദേശവും മഹത്തരമാണ്. പരീക്ഷാഫലം വരുന്ന ഘട്ടത്തിലും ഇതേ ആത്മവിശ്വാസം നിലനിര്‍ത്താന്‍ കഴിയണം.

ഉപരിപഠനത്തിന് അര്‍ഹരായവരെല്ലാം ഉപരിപഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കാരണവശാല്‍ ഉപരിപഠനത്തിന് അര്‍ഹരാകാത്തവര്‍ നിരാശരാകരുത്. നിങ്ങള്‍ക്കായി സേ പരീക്ഷ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം.

 



അമിതമായി ആഹ്‌ളാദിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ജീവിത വഴിയിലുള്ള ചില പടവുകള്‍ എന്ന നിലയില്‍ പരീക്ഷാഫലത്തെ കാണണം. പരീക്ഷാ വിജയത്തേക്കാള്‍ പ്രധാനം ജീവിത വിജയമാണ്. അതിനുള്ള നിതാന്തമായ പരിശ്രമം നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം. അന്തിമ വിജയം നമ്മുടെ പക്ഷത്താകും.

ഈ സമയത്ത് നിങ്ങളെ ഓരോരുത്തരേയും സജ്ജരാക്കിയ അധ്യാപകരെ ഓര്‍ക്കാതെ വയ്യ. യഥാസമയം ക്യാമ്പുകള്‍ സംഘടിപ്പിച്ചും മൂല്യനിര്‍ണയം നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാന്‍ ആയത് അധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ മൂലമാണ്. എല്ലാ അധ്യാപകര്‍ക്കും നിങ്ങളുടെ പേരിലും എന്റെ പേരിലും അഭിനന്ദനം അറിയിക്കുന്നു.. എല്ലാവര്‍ക്കും എന്റെ ആശംസകള്‍...''

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (5 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (6 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (18 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (35 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends