Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പൂർണിമാ മോഹന്റേയും പിണറായിയുടേയും ഒത്തുകളി! നടത്തിയത് മുഴുവൻ കള്ളക്കളി... ഒരോന്നായി പുറത്ത് വന്നു... രക്ഷയില്ലാ, മൊത്തത്തിൽ പെട്ടു

14 JULY 2021 04:34 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ നിയമന വിവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് കഴിഞ്ഞ ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽക്കേ ഇങ്ങനെ തുടർന്ന് പോരുന്നതാണ്.

ഇപ്പോൾ ഏറ്റവും ഒടുവിലായി എത്തി നിൽക്കുന്നത് കേരള സർവ്വകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്ററായി മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻ്റെ ഭാര്യ ഡോ.പൂർണിമാ മോഹന്റെ നിയമനമാണ്. ഈ നിയമനവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾ ബലപ്പെടുത്തുന്ന രേഖകൾ ഇപ്പോൾ പുറത്തായിരിക്കുകയാണ്.

സർവകലാശാല ഓർഡിനൻസിലെ അടിസ്ഥാന യോഗ്യത തിരുത്താൻ വൈസ് ചാൻസലറാണ് നിർദ്ദേശം നൽകിയത്. ഓർഡിനൻസ് മറികടന്ന് വിജ്ഞാപനമിറക്കിയ മുൻ രജിസ്ട്രാർ തന്നെ പൂർണ്ണിമയെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിലും അംഗമായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിവാദ നിയമനത്തിൽ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ.മോഹനൻറെ ഭാര്യ പൂർണ്ണിമാ മോഹനെ മലയാളം മഹാനിഘണ്ടു വിഭാഗം എഡിറ്ററായി നിയമിച്ചതിൽ ചട്ടലംഘനമുണ്ടെന്നായിരുന്നു ഉയർന്നിരുന്ന ആക്ഷേപം. ഇത് ശരിവയ്ക്കുന്ന രേഖകളും വിവരങ്ങളുമാണ് പരാതി ഉന്നയിച്ച സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പുറത്തുവിട്ടത്.

എഡിറ്റർ തസ്തികയിൽ മലയാളത്തിൽ ബിരുദമായിരുന്നു സർവ്വകലാശാല ഓ‍ർഡിനൻസ് പ്രകാരം യോഗ്യത. എന്നാൽ നിയമനത്തിനായുള്ള വിജ്ഞാപനത്തിൽ സംസ്കൃതം പിഎച്ച്ഡിയും കൂട്ടി ചേർത്തു എന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്.

അതേസമയം, ലെക്സിക്കൺ എഡിറ്റർ നിയമന വിവാദത്തിൽ വിശദീകരണവുമായി കേരള സ‌ർവ്വകലാശാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൂ‌ർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ ആണെന്നാണ് വിശദീകരണം നൽകിയിരുന്നത്.

വിദ​ഗ്ധ‌ർ അടങ്ങുന്നു സെലക്ഷൻ കമ്മിറ്റിയാണ് വിജ്ഞാപനം ഇറക്കിയതെന്ന് വിശദീകരിക്കുമ്പോഴും ഓർഡിനൻസ് വ്യവസ്ഥ മറി കടന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് വിശദീകരണം ഒന്നും തന്നെ നൽകുന്നില്ല.

പൂർണ്ണിമാ മോഹനെ തെരഞ്ഞെടുത്ത ഇൻറർവ്യു ബോർഡിൽ എഡിറ്റർ തസ്തികക്കുള്ള യോഗ്യത പരിഷ്ക്കരിച്ച സി.ആർ പ്രസാദ് ഉൾപ്പെട്ടതാണ് കള്ളക്കളി നടന്നുവെന്ന ആക്ഷേപങ്ങൾ ബലപ്പെടുത്തുന്നത്. നിലവിലെ ചട്ടങ്ങൾ മറികടക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പൊലീസിൽ പരാതി നൽകിയത്. മലയാളം മഹാനിഘണ്ടും എഡിറ്റർ നിയമനവുമായി ബന്ധപെട്ട പരാതികളിൽ ഗവർണറും വിസിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ അജണ്ടയായി ഉൾപ്പെടുത്തിയാണ് മഹാനിഘണ്ടു മേധാവിയെ നിയമിക്കാൻ തീരുമാനിച്ചത്. സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിന് വഴിയൊരുക്കിയത്.

സംസ്കൃതം പ്രൊഫസർമാർക്ക് കൂടി അപേക്ഷിക്കാൻ അവസരമൊരുക്കി യോഗ്യതകൾ കൂട്ടിചേർത്തത് മുൻ രജസ്ട്രാർ ഡോ. സി. ആർ. പ്രസാദായിരുന്നു. ഇത് ഓർ‍ഡിനൻസ് മറികടന്നെന്നാണ് പരാതി. വിജ്ഞാപനം പത്രത്തിലോ മറ്റ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചോ എന്നതിലും സർവ്വകലാശാല വ്യക്തത വരുത്തുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇതുകൂടാതെ, പൂ‌‌‌ർണിമ പദവിക്ക് യോ​ഗ്യയാണെന്ന് സർവകലാശാല ആവ‌ർത്തിക്കുന്നു. ഡോക്ടറേറ് സംസ്‌കൃതത്തിലാണെങ്കിലും മലയാളത്തിലും തമിഴിലും പൂ‌‍ർണിമയ്ക്ക് പാണ്ഡിത്യം ഉണ്ടെന്നും സർവകലാശാലയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഓർഡിനൻസിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പക്ഷെ ചേർത്തത് പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം. സംസ്കൃത ഭാഷാ പ്രൊഫസർ ആയ പൂർണിമ മാത്രം അപേക്ഷിച്ചു, നിയമനവും നൽകി.

വിസി നിയമിച്ച സെലക്ഷൻ ബോർഡാണ് യോഗ്യത നിശ്ചയിച്ചതെന്നും അഭിമുഖം നടത്തിയതും ഭാഷാ വിദഗ്ധരാണെന്നുമാണ് സർവ്വകലാശാല വിശദീകരണം. പക്ഷെ ഓർഡിനൻസ് വ്യവസ്ഥ മറികടന്നതിനെകുറിച്ചുള്ള പ്രധാന ചോദ്യത്തിന് സർവ്വകലാശാല നടത്തുന്നത് ഒളിച്ചുകളി.

ഡോ പൂർണിമയ്ക്ക് മലയാളം അറിയില്ലെന്നാണ് നിയമനത്തിനെതിരെ ഗവർണ്ണർക്ക് പരാതി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആക്ഷേപം. മലയാളത്തിൽ രണ്ട് വരി എഴുതിയാൽ സമരം നിർത്താമെന്നാണ് പൂർണ്ണിമയെ ഘെരാവോ ചെയ്ത് കെഎസ്‍യു പ്രവർത്തകർ മുന്നോട്ട് വെച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (30 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends