ജിഎസ്ടി കുടിശ്ശികയായി കേരളത്തിന് ലഭ്യമാകുന്നത് 4122 കോടി രൂപ?

ഏറെ നാളായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യമായിരുന്നു ജിഎസ്ടി കുടിശ്ശിക എത്രയും പെട്ടെന്ന് നല്‍കണമെന്ന കാര്യം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കായി ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയിലെ 75,000 കോടി രൂപ ധനമന്ത്രാലയം വിതരണം ചെയ്തു. ഇത് പ്രകാരം കേരളത്തിന് 4122 കോടി രൂപാ ലഭിക്കും.
4524 കോടി രൂപയാണ് കേരളത്തിനു കുടിശ്ശിക ഇനത്തില്‍ കിട്ടാന്‍ ഉള്ളത്. എന്നാല്‍ വായ്പയെടുത്താണ് കുടിശ്ശിക നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, വൈകിയാണെങ്കിലും നഷ്ടപരിഹാര കുടിശ്ശിക അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. ഇതിന് പുറമെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സ്‌റ്റേറ്റ് ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.ചെറുകിട വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രി കൂടുതല്‍ ഉറപ്പ് നല്‍കിയില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha