Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...

21 FEBRUARY 2026 05:15 PM IST
മലയാളി വാര്‍ത്ത

സന്ദീപ് വാചസ്പതിയുടെ സമയോചിതമായ നീക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത് . ഗൃഹനാഥന്‍ ജോലിക്ക് പോയ നേരത്ത്, ഓട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും വീട്ടില്‍നിന്ന് ഇറക്കിവിട്ട് ജപ്തി നടത്താനുള്ള സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത് ഒരു ഗ്രാമത്തിന്റെ കരുതലാകുന്നു. രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമം ഒന്നടങ്കം സന്ദീപിന്റെ പോരാട്ടത്തിന് പിന്തുണയുമായി എത്തിയതോടെ ബാങ്ക് അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

ബുധനൂര്‍ ഉളളന്തിയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.മേസ്തിരിപ്പണിക്കാരനായ ഗൃഹനാഥന്‍ ജോലിക്ക് പോയ സമയം നോക്കിയാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. വീട്ടില്‍ ഓട്ടിസം ബാധിച്ച 22 കാരനായ മകനും മഹേന്ദ്രന്റെ മകളും അവരുടെ കൈക്കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ആരേയും വീട്ടില്‍നിന്ന് പുറത്തിറക്കി ജപ്തി ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ, മാനുഷിക പരിഗണന പോലുമില്ലാതെ ഇവരോട് പുറത്തിറങ്ങാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. വീട് പൂട്ടി സീല്‍ ചെയ്യാനുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇരമ്പിയത്.

 

പലിശക്കെണിയില്‍പ്പെട്ട് ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ഇടപെടണമെന്നതിന് സന്ദീപ് വാചസ്പതി മാതൃകയായി. നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടി വിട്ടുവീഴ്ചയില്ലാത്ത ഭാഷയിലാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സന്ദീപിന്റെ ഉറച്ച നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘം അമ്പരന്നു. ഈ പോരാട്ടത്തിന് കരുത്തുപകരാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആര്‍. മോഹനന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് ഗ്രാമം തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും ഒപ്പം നിന്നു.

 

അങ്ങനെ അതൊരു നാടിന്റെ കൂട്ടായ്മയായി. ഇതോടെ ബാങ്ക് അധികാരികള്‍ക്ക് പിന്മാറേണ്ടി വന്നു.ഒരു കുടുംബത്തെ വഴിയാധാരമാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമവാസികള്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ പങ്കാളികളായി. തുടര്‍ന്ന് ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായി. അദ്ദേഹത്തിന്റെ ഈ നടപടികളാണ് ഇപ്പോൾ കയ്യടി നേടുന്നത് . അദ്ദേഹം ഒരു ഫേസ്ബുക് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.. കഴിഞ്ഞ ദിവസം എസ്എൻഡിപി മാന്നാർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാന്നാർ

ജനറൽ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ രാജേഷ്ഗ്രാമം വിളിച്ച് ഉളുന്തിയിൽ ഒരു പ്രശ്നം ഉണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. അവിടെയെത്തുമ്പോൾ കണ്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടി അടക്കമുള്ള കുടുംബത്തെ ഇറക്കി വിടാൻ ശ്രമിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരെയാണ്. ബാങ്കുകാർ ഇട്ട പുതിയ താഴ് ഞാൻ എത്തുന്നതിന് മുൻപ് തന്നെ രാജേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചു കഴിഞ്ഞിരുന്നു. പട്ടികജാതി കുടുംബത്തോട് ക്രൂരത കാണിക്കരുതെന്നും വായ്പ അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതി ഉത്തരവിൻ്റെയും പൊലീസിൻ്റെയും സാന്നിധ്യമായിരുന്നു അവരുടെ ആത്മവിശ്വാസത്തിൻ്റെ പിൻബലം.

 

ഏറ്റവും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് അഭിഭാഷക കമ്മീഷൻ ആയിരുന്നു. ഒടുവിൽ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കി ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പെടുത്തി വായ്പ തിരിച്ചടയ്ക്കാമെന്നുള്ള ഉറപ്പ് നൽകിയാണ് ജീവനക്കാരെ ഞങ്ങൾ മടക്കി അയച്ചത്. വീട്ടുകാരോട് സംസാരിച്ച് ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബാങ്ക് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends