സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...പവന് 1400 രൂപയുടെ വർദ്ധനവ്

കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്... കഴിഞ്ഞ ദിവസം വിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ശനിയാഴ്ച 175 രൂപ വർധിച്ച് 14,600 രൂപയായി. പവന്റെ വിലയിൽ 1400 രൂപയുടെ വർധനയുണ്ടായി. 1,16,800 രൂപയായാണ് പവന്റെ വില വർദ്ധിച്ചത്.
ഇന്നലെ രാവിലെ വിലയിടിഞ്ഞ സ്വർണവില വൈകുന്നേരം വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോൾ 1,15,320 രൂപയിൽ നിന്ന് 1,14,520 രൂപയിലേക്ക് ഇടിഞ്ഞ സ്വർണവില വ്യാപാരത്തിന്റെ അവസാനത്തിൽ 1,15,400 രൂപയായി വർദ്ധിച്ചിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയരുന്നത്. ആഗോള വിപണിയിൽ സ്വർണവില വീണ്ടും 5100 ഡോളർ കഴിഞ്ഞ് കുതിക്കുന്നു.
ഇന്ന് 128 ഡോളറിന്റെ വർധനയാണ് ആഗോളവിണിയിൽ സ്വർണത്തിനുണ്ടായത്. 5,106.68 ഡോളറിലാണ് വിപണിയിൽ സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്.
വർദ്ധിച്ചു.
https://www.facebook.com/Malayalivartha























