Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം.. കുടുംബം യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്..പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും കണ്ടത്..

21 FEBRUARY 2026 04:57 PM IST
മലയാളി വാര്‍ത്ത

കാവുംഭാഗത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. കോട്ടാങ്ങല്‍ വായ്പ്പൂര്‍ സ്വദേശിയായ ജാവേദ് (23) എന്ന യുവാവിന്റെ നിരന്തരമായ ശല്യവും മാനസിക പീഡനവുമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് മാതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്ലസ് ടു മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പെണ്‍കുട്ടി അടുക്കളയില്‍ ജീവനൊടുക്കിയത്.

അമ്മൂമ്മ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് അപരിചിതനായ ഒരു യുവാവ് കുട്ടിയെ തോളിലിട്ട് ഓടി വരുന്നതാണ്. ഇതോടെയാണ് നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ചതും പോലീസില്‍ വിവരമറിയിച്ചതും. കുട്ടിയുടെ അമ്മയും നാട്ടുകാരും പ്രതികരിക്കുന്നത് ഇങ്ങനെ: 'എന്റെ കുഞ്ഞിനോട് അവന്‍ എന്തോ മോശമായി പെരുമാറിയതുകൊണ്ടാണ് അവള്‍ ഇങ്ങനെ ചെയ്തത്. അവള്‍ ഒരിക്കലും ഇത് ചെയ്യില്ല. പഠിക്കേണ്ട പ്രായമാണെന്നും ഇത്തരം ബന്ധങ്ങള്‍ പാടില്ലെന്നും ഞാന്‍ അവളെ പറഞ്ഞ് മനസ്സിലാക്കിയതാണ്.

 

ഇനി അവനെ വിളിക്കില്ലെന്ന് അവള്‍ എനിക്ക് വാക്ക് തന്നതായിരുന്നു.അവന്‍ അവളെ നിരന്തരമായി ശല്യം ചെയ്തിരുന്നു.ഓണ്‍ലൈനില്‍ ഡ്രസ്സ് ഓര്‍ഡര്‍ ചെയ്യുന്ന കാര്യത്തില്‍ പോലും അവന്‍ വാശി പിടിക്കുമായിരുന്നു. എല്ലാ കാര്യത്തിലും പിടിവാശിക്കാരനായ അവന്‍ അവളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. മനസ്സ് അത്രയധികം വിഷമിച്ചത് കൊണ്ടാകണം അവള്‍ ഇത്തരമൊരു തീരുമാനമെടുത്തത്' - കണ്ണീരോടെ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.സംഭവം നടന്ന ദിവസം പെണ്‍കുട്ടിയും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായതായും യുവാവ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചതായും നാട്ടുകാര്‍ പറയുന്നു.

ഇതിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് യുവാവിനെ വിളിച്ചറിയിച്ചതായും സൂചനയുണ്ട്. വിവരമറിഞ്ഞ് ഓടിയെത്തിയ യുവാവ് തൂങ്ങിനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ താഴെയിറക്കി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്.ആദ്യം നടന്നതെന്താണെന്ന് വ്യക്തമായിരുന്നില്ലെന്നും അപരിചിതനായ യുവാവ് കുട്ടിയുമായി ഓടുന്നത് കണ്ട് തടയുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വീട് സീല്‍ ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends