വൈറ്റിലയില്‍ ടാങ്കര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

വൈറ്റിലയില്‍ ടാങ്കര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ രണ്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. .
നെട്ടൂര്‍ വി.പി.എസ് ലേക്ഷോര്‍ ആശുപത്രി അസിസ്റ്റന്റ് ചേര്‍ത്തല പട്ടണക്കാട് പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്റെയും റോസ്ലിയുടെയും മകന്‍ വിന്‍സന്‍ വര്‍ഗീസ് (24), നഴ്‌സ് തൃശൂര്‍ വെറ്റിലപ്പാറ കിഴക്കനൂടന്‍ വീട്ടില്‍ കെ.എം. ജോഷിയുടെയും ഷീലയുടെയും മകള്‍ ജീമോള്‍ കെ. ജോഷി (24) എന്നിവരാണ് മരിച്ചത്.
ബാങ്ക് ആവശ്യത്തിനായി എറണാകുളത്ത് പോയി ആശുപത്രിയിലേക്കു മടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു അപകടം നടന്നത്.
എറണാകുളം ഭാഗത്തു നിന്ന് ജംഗ്ഷന്‍ കടന്ന് പാലത്തിനടിയിലൂടെ കുണ്ടന്നൂര്‍ ഭാഗത്തേക്കു പോകാന്‍ റോഡിലേക്ക് കയറുമ്പോള്‍ ഫ്‌ളൈഓവറിലൂടെ അതിവേഗം വന്ന ടാങ്കര്‍ലോറിക്കടിയില്‍ പെടുകയായിരുന്നു.
ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ലേക്ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അസ്ന സെബാസ്റ്റ്യനാണ് വിന്‍സന്റെ ഭാര്യ. ഒരു വയസുള്ള മകനുണ്ട്. അഞ്ചു വര്‍ഷമായി ലേക്ഷോര്‍ ആശുപത്രിയില്‍ ജീവനക്കാരനാണ്. ജീമോള്‍ ഒരുവര്‍ഷം മുമ്പാണ് ജോലിക്ക് ചേര്‍ന്നത്. ഇന്നലെ ജീമോള്‍ക്ക് അവധിയായിരുന്നു. ആധാര്‍ കാര്‍ഡിന്റെ കോപ്പി ബാങ്കില്‍ നല്‍കാനാണ് വിന്‍സനെയും കൂട്ടി പോയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ടാങ്കര്‍ ലോറി ഡ്രൈവര്‍ യു.പി സ്വദേശി ഷജാദിനെ (40) മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്.
"
https://www.facebook.com/Malayalivartha