കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും... നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.
വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് മുഖേന രജിസ്റ്റര്‍ ചെയ്ത കോവിഡ് വാക്‌സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം.
5 ദിസം നീണ്ടുനില്‍ക്കുന്ന കര്‍ക്കിടകമാസ പൂജക്കായി പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം തീര്‍ഥാടനത്തിന് വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം രാമായണ മാസാരംഭം നാളെ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ട്രിപ്പിള്‍ ലോക്ഡൗണുള്ള പ്രദേശങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിലവില്‍ പ്രവേശനം അനുവദിക്കുന്നില്ല. നാലമ്പല തീര്‍ത്ഥാടവും ഇത്തവണയില്ല.ക്ഷേത്രങ്ങളില്‍ കര്‍ക്കടക മാസാചരണം ഗണപതി ഹോമം, ഭഗവതി സേവ എന്നിവയില്‍ മാത്രമൊതുങ്ങും.
വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആനയൂട്ടില്‍ അന്‍പത് പേര്‍ക്ക് പ്രവേശനം അനുവദിച്ച് കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്. 15 ആനകളോടെ ഗജപൂജയും ആനയൂട്ടും നടത്താനാണ് ക്ഷേത്ര ക്ഷേമ സമിതി തീരുമാനിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha