മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; വീടിന് സമീപമുള്ള പറമ്പിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മുഖം ചതഞ്ഞ നിലയില്‍; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

നെയ്യാറ്റിന്‍കര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ശാന്തകുമാറിന്റെ മൃതദേഹം മുഖം ചതഞ്ഞ നിലയില്‍ വീടിന് സമീപമുള്ള പറമ്ബിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊത്ത് ശാന്തകുമാര്‍ ഇവിടെ ഇരുന്ന് മദ്യപിച്ചിരുന്നു. ശാന്തകുമാര്‍ കൂട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സംശയം. വീട് വയക്കാനായാണ് ശാന്തകുമാര്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയത്. പണത്തിനായി ചില സുഹൃത്തുക്കള്‍ വീട്ടില്‍ വന്നതോടെ തര്‍ക്കമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.
ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് ഇന്നലെ കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം കിടന്നതിന് സമീപം ഒരുബൈക്കുമുണ്ട്. റൂറല്‍ എസ്‌പി പി.കെ.മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മാരായമുട്ടം സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha