കോട്ടയത്ത് നാഗമ്പടത്ത് ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വീട്ടമ്മ കടവില്‍ മുഖം കഴുകാനിറങ്ങവെ കാല്‍വഴുതി വീണു... ഒഴുക്കില്‍ പെട്ട് വൃദ്ധ മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി രണ്ടര കിലോമീറ്ററോളം..... ഒടുവില്‍ സംഭവിച്ചത്....

കോട്ടയത്ത് നാഗമ്പടത്ത് ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ വീട്ടമ്മ കടവില്‍ മുഖം കഴുകാനിറങ്ങവെ കാല്‍വഴുതി വീണു... ഒഴുക്കില്‍ പെട്ട് വൃദ്ധ മീനച്ചിലാറ്റിലൂടെ ഒഴുകിപ്പോയി രണ്ടര കിലോമീറ്ററോളം..... ഒടുവില്‍ സംഭവിച്ചത്.... .
ആറ്റിലൂടെ വൃദ്ധ ഒഴുകിപ്പോകുന്നത് ചുങ്കത്തു വച്ചു കണ്ട നാട്ടുകാരാണ് ഇവരുടെ രക്ഷകരായത്. കറുകച്ചാല്‍ സ്വദേശിനി രാജമ്മ (82)യാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ചുങ്കം പാലത്തിന് സമീപത്തായി താമസിക്കുന്ന മിമിക്രി കലാകാരന്‍ ഇടയാഞ്ഞിലിമാലില്‍ ഷാല്‍ കോട്ടയം, അമ്മ ലാലി ഷാജി, സുഹൃത്തുക്കളായ മാലിക്കാട്ടുമാലി മനോഹരന്‍, മാങ്ങാപ്പള്ളിമാലിയില്‍ ബിബിന്‍, എം.ആര്‍ ധനേഷ് എന്നിവരാണ് രക്ഷിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു രാജമ്മ. നാഗമ്പടത്തെ കടവില്‍ മുഖം കഴുകുന്നതിനായി ഇറങ്ങിയപ്പോള്‍ കാല്‍വഴുതി ആറ്റിലേയ്ക്ക് വീഴുകയായിരുന്നു.
ചുങ്കം പാലത്തിനു സമീപം നിന്ന മാലിക്കാട്ട് മാലി സൗമ്യ ആറ്റിലെ ഒഴുക്കില്‍ ഒരു കൈ കണ്ട് തൊട്ടടുത്തു താമസിക്കുന്ന ഷാലിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹവും അമ്മ ലാലി ഷാജിയും ഉടന്‍ ആറ്റിലേയ്ക്കു ചാടി. ഇവര്‍ നീന്തി ചെന്നപ്പോഴേയ്ക്കും ബിബിനും ധനേഷും വള്ളവുമായി എത്തി.
വള്ളം മറിയുമെന്ന് തോന്നിയതിനാല്‍ വള്ളത്തില്‍ പിടിപ്പിച്ച് പതിയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് ആറ്റില്‍ ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. അന്‍പതടിയോളം ആഴമുള്ള പ്രദേശത്തു കൂടിയാണ് ഇവര്‍ ഒഴുകിയത്. ഇത്രയും ദൂരം ഒഴുകിയതിനാല്‍ രാജമ്മയ്ക്ക് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല.
തുടര്‍ന്ന് ഇവരുടെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അതുവഴിയാണ് ഇവര്‍ കറുകച്ചാല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. രാജമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാജമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി.
ഇന്നലെ രാവിലെ പത്തോടെയാണ് രാജമ്മ വീട്ടില്‍ നിന്നു പോന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവരെ കാണാഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. രാജമ്മയുടെ പക്കലുണ്ടായിരുന്ന ബാഗും മറ്റും കണ്ടെത്തിയിട്ടില്ല. ്. രാജമ്മ ഇപ്പോഴും സംസാരിക്കാവുന്ന അവസ്ഥയിലല്ല. അതിനാല്‍ എന്താണു സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
"
https://www.facebook.com/Malayalivartha