നാണക്കേടോടെ താരം... തത്ക്കാലത്തേക്ക് രക്ഷപ്പെട്ട് ശില്‍പ ഷെട്ടി; അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ ശില്‍പ ഷെട്ടിക്ക് നേരിട്ടു ബന്ധമില്ലെന്ന് പൊലീസ്; ഇരുവര്‍ക്കും സംയുക്തമായുള്ള ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും; ഓഡിയേഷന് വരുന്നവരുടെ വീഡിയോ ചൂടപ്പം പോലെ വിറ്റ് കാശുണ്ടാക്കിയതായി ആരോപണം

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് തത്ക്കാലം ആശ്വസിക്കാം. അശ്ലീല വീഡിയോ നിര്‍മ്മാണത്തില്‍ ശില്‍പയ്ക്ക് നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്തിയതോടെയാണ് നാണക്കേടില്‍ നിന്നും തത്ക്കാലം ആശ്വാസമായത്.
അതേസമയം അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നു പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുകയാണ്. അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകള്‍ സൂക്ഷിച്ചിരുന്ന കംപ്യൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും.
രാജ് കുന്ദ്രയുടെ വാട്‌സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിര്‍മാണം, വിപണനം, പണമിടപാടുകള്‍ എന്നിവ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങള്‍ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണു മൊബൈല്‍ ഫോണ്‍.
അശ്ലീല വിഡിയോ റാക്കറ്റുമായി കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ വിവരമെന്നു പൊലീസ് അറിയിച്ചു. ഈ ദിശയിലെ അന്വേഷണവും തുടരുകയാണ്. ഇരുവര്‍ക്കും സംയുക്തമായുള്ള ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവില്‍ ലഭിച്ച വിവരം.
കുന്ദ്ര തന്നെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസില്‍ ഫെബ്രുവരിയില്‍ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.
അതേസമയം രാജ്യാന്തര അശ്ലീല സിനിമാ റാക്കറ്റിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ് പറയുന്നു. കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇന്ത്യയിലും യുകെയിലുള്ള കണ്ടന്റ് പ്രൊഡക്ഷന്‍ കമ്പനികളിലൂടെയാണ് ഇത്തരം സിനിമകള്‍ നിര്‍മിച്ചിരുന്നതെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവാണ് ബ്രിട്ടിഷ് പൗരന്‍ കൂടിയായ ബക്ഷി.
ശില്‍പ ഷെട്ടിയും കുന്ദ്രയും ഡയറക്ടര്‍മാരായ വിയാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബക്ഷി ചെയര്‍മാനായ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെന്റിന്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയുക്ത മൊബൈല്‍ ആപ്ലിക്കേഷനാണ് 'ഹോട്ട്‌ഷോട്ട്‌സ് ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ്' എന്നത്. ആപ്പ് വികസിപ്പിച്ചത് കെന്റിന്‍ ലിമിറ്റഡ് ആണെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണര്‍ (െ്രെകം) മിലിന്ദ് ഭരാംബെ പറഞ്ഞു.
ലോകത്തെ ആദ്യത്തെ 18+ ആപ്പ് എന്നാണ് ഹോട്ട്‌ഷോട്ട്‌സ് ആപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള തലത്തിലെ ഹോട്ട് മോഡലുകളുടെയും സെലിബ്രിറ്റികളുടെയും എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും ഹോട്ട് വിഡിയോകളുമാണ് ആപ്പില്‍ ഉണ്ടായിരുന്നത്. സോഫ്റ്റ് പോണില്‍നിന്ന് ഹാര്‍ഡ് പോണിലേക്കാണ് ഇവ പോകുന്നത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോറുകള്‍ തള്ളിയതാണ്. ആപ്പിലെ വിഡിയോകള്‍, അതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയവ അന്വേഷണത്തിനിടെ മുംബൈ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഓഡിഷനുകള്‍ക്കായി വിളിച്ചുവരുത്തുന്ന നടിമാരോട് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇത്തരം സീനുകളില്‍ അഭിനയിപ്പിക്കുകയായിരുന്നു പതിവ്. ആദ്യം ഭാഗികമായി നഗ്‌നത പ്രദര്‍ശിപ്പിച്ചുള്ള സീനുകള്‍ക്കുശേഷം പൂര്‍ണ നഗ്‌നരായി സീനുകള്‍ ചെയ്യാനും ആവശ്യപ്പെടും. ചിലര്‍ ശക്തമായി എതിര്‍പ്പ് അറിയിക്കും. ചിലര്‍ക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടാകില്ല. എതിര്‍ത്തവരില്‍ ചിലരാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്. അതാണ് ബിന്ദ്രയെ കുടുക്കിയത്.
https://www.facebook.com/Malayalivartha