Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വെറുതെ ചൊറിഞ്ഞ ഹമാസിനെ തൂത്തു വാരി ​ഇസ്രായേൽ; പലസ്തീൻ എൻക്ലേവിൽ നിന്ന് വിക്ഷേപിച്ച ബലൂണുകൾ ഇസ്രായേലിൽ വന്ന് വീഴുന്നതിനെ തുടർന്ന് ഗാസയിലെ നിന്ന് മത്സ്യബന്ധന മേഖലയുടെ പകുതി ഇസ്രായേൽ വെട്ടിച്ചുരുക്കിയെന്ന് സൂചന, മെയ് മാസത്തിൽ പൊട്ടി പുറപ്പെട്ട 11 ദിവസത്തെ സംഘർഷം അവസാനിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെയുള്ള അസ്വസ്ഥതകൾ ഇപ്പോഴും നിലനിൽക്കുന്നു

27 JULY 2021 04:13 PM IST
മലയാളി വാര്‍ത്ത

ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക എന്നത് ഹമാസിൽ നിന്ന് തന്നെ പഠിക്കണം. വെറുതെ ഒരു ആവശ്യവും ഇല്ലാതെ ഇസ്രയേലിനെ പോയി ചൊറിയും, അവരുടെ കയ്യിൽ നിന്നും ആവശ്യത്തിന് മേടിക്കും പിന്നീട് കരച്ചിലും. ഇപ്പോൾ ഇതാ ബലൂൺ വിട്ട് കളിക്കാൻ പോയതാണ്. അതോടു കൂടി കളിച്ചതൊക്കെ മതി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇസ്രായേൽ. ഗാസയിലെ മൽസ്യബന്ധന മേഖലയിൽ ഇനി പകുതി സ്ഥലം മാത്രമേ നിങ്ങൾക്കുള്ളൂ എന്നും ഇനി ഉള്ള സ്ഥലത്തു നിന്നും കളിച്ചാൽ മതി എന്നാണ് ഇപ്പോൾ ഇസ്രായേൽ വ്യക്തമാക്കിയത്. പലസ്തീൻ എൻക്ലേവിൽ നിന്ന് വിക്ഷേപിച്ച ബലൂണുകൾ ഇസ്രായേലിൽ വന്ന് വീഴുന്നതിനെ തുടർന്ന് ഗാസയിലെ നിന്ന് മത്സ്യബന്ധന മേഖലയുടെ പകുതി ഇസ്രായേൽ വെട്ടിച്ചുരുക്കിയതായിട്ടാണ് വാർത്തകൾ പുറത്തു വരുന്നത്. ഇസ്രായേൽ പ്രതിരോധ വകുപ്പ് അധികൃതർ തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടത്.

“ഗാസ മുനമ്പിലെ മത്സ്യബന്ധന മേഖല 12 നോട്ടിക്കൽ മൈലിൽ നിന്ന് ആറ് നോട്ടിക്കൽ മൈലായി കുറയ്ക്കാൻ തീരുമാനിച്ചു,” കോഗാറ്റ് എന്നറിയപ്പെടുന്ന പലസ്തീൻ പ്രദേശങ്ങളിലെ സിവിൽ കാര്യങ്ങളുടെ ഉത്തരവാദിത്തമുള്ള ഇസ്രയേൽ സൈനിക ബ്രാഞ്ച് വ്യക്തമാക്കി. മെയ് മാസത്തിൽ നടന്ന 11 ദിവസത്തെ പോരാട്ടത്തിൽ ഇസ്രായേൽ ഗാസയിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു , മറു ഭാഗത്തു നിന്നും ഹമാസ് ഇസ്രായേലിന് നേരെ ആയിരക്കണക്കിന് റോക്കറ്റുകളും പ്രയോഗിച്ചു. എന്നാൽ ഇസ്രയേലിന്റെ അയേൺ ഡോമിൽ തട്ടി അതെല്ലാം നിഷ്ഫലം ആവുകയായിരുന്നു.

മെയ് മാസത്തിൽ നടന്ന ആക്രമണത്തിൽ 66 കുട്ടികളടക്കം 260 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു, അടിസ്ഥാന സൗകര്യങ്ങൾക്കും പാർപ്പിട മേഖലകൾക്കും വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ഇസ്രയേൽ ഭാഗത്ത്, രണ്ട് കുട്ടികളടക്കം 13 പേർ തീരപ്രദേശത്ത് പലസ്തീൻ സായുധ സംഘങ്ങളിൽ നിന്ന് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 11 ദിവസത്തെ ബോംബാക്രമണത്തിൽ ഉണ്ടായ നാശനഷ്ടം 290 മില്യൺ മുതൽ 380 മില്യൺ ഡോളർ വരെ ആയാണ് കണക്കാക്കപ്പെടുന്നത് , പുനർ നിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വരുന്നതായി കണക്കാക്കപ്പെടുന്ന തുക 345 മില്യൺ മുതൽ 485 മില്യൺ ഡോളർ വരെയാണ്.

ഇസ്രയേലും പലസ്തീനും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ തുടർന്ന് ഇരുവർക്കും ഇടയിൽ മെയ് മാസത്തിൽ പൊട്ടി പുറപ്പെട്ട 11 ദിവസത്തെ സംഘർഷം അവസാനിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെയുള്ള അസ്വസ്ഥതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഗാസയിൽ നിന്ന് ആക്രമണ ബലൂണുകൾ ഇസ്രായേലി കൃഷി സ്ഥലങ്ങളെ ലക്ഷ്യമാക്കി പലസ്തീൻ അയച്ചു കൊണ്ടിരിക്കുകയാണ് അതെ സമയം അതിനു പകരമായി ഹമാസിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രതികാര വ്യോമാക്രമണവും നടത്തി കൊണ്ടിരിക്കുകയാണ് . എന്നാൽ ഇത് വരെ രണ്ടു ഭാഗത്തും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മെയ് പോരാട്ടത്തിന് മുമ്പ്, ഗാസ മത്സ്യബന്ധന മേഖല 15 നോട്ടിക്കൽ മൈൽ ആയിരുന്നു, എന്നാൽ യുദ്ധസമയത്ത് ഇസ്രായേൽ ഇത് 12 നോട്ടിക്കൽ മൈൽ ആയി കുറച്ചു. മേഖലയിൽ നില നിന്നിരുന്ന സമാധാന അന്തരീക്ഷം കാരണം ജൂലൈ 12 ന് ഇസ്രായേൽ ഗാസയിൽ നിന്ന് മത്സ്യബന്ധന മേഖല വീണ്ടും വികസിപ്പിക്കുന്നതായും ഫലസ്തീൻ പ്രദേശത്തേക്ക് അധിക ഇറക്കുമതി അനുവദിക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമാധാനവും ഹമാസും ഒരു നിലക്ക് പോവില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം.

ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് തീപിടുത്ത ബലൂണുകൾ തുടർച്ചയായി വിക്ഷേപിച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതുക്കിയ തീരുമാനം വന്നിരിക്കുന്നത് , ഇസ്രയേൽ പരമാധികാരത്തിന്റെ ലംഘനമാണ് ഈ പ്രവൃത്തിയിൽ കൂടെ തുടർച്ചയായി ഹമാസ് നടത്തി കൊണ്ടിരിക്കുന്നത് , ” ഇസ്രായേൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഗാസയ്‌ക്കെതിരായ 11 ദിവസത്തെ ഇസ്രയേൽ ആക്രമണത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഹമാസ് തീപിടുത്തം ഉണ്ടാക്കാനുള്ള ബലൂണുകൾ പുറത്തിറക്കാൻ തുടങ്ങിയത്. അടിസ്ഥാനപരമായി ഇസ്രായേൽ ഉപരോധിച്ച പലസ്തീൻ എൻക്ലേവിന് ചുറ്റുമുള്ള കൃഷിസ്ഥലങ്ങൾക്ക് തീയിടാൻ ഉദ്ദേശിച്ചുള്ള ഉപകരണങ്ങളാണ് ഈ ബലൂണുകൾ. ഇസ്രായേലി അഗ്നി ശമന ഉദ്യോഗസ്ഥർ അടുത്തിടെ മൂന്ന് വ്യത്യസ്ത മേഖലകളിൽ നിന്നും ചെറിയ രീതിയിലുള്ള തീപിടുത്തങ്ങൾ കെടുത്തിയിരിന്നു.

ഞായറാഴ്ച വൈകുന്നേരത്തോടു കൂടെ , ഇസ്രായേൽ അഗ്നിശമന സേനാംഗങ്ങൾ എഷ്കോൾ മേഖലയിലെ ഒരു ചെറിയ പ്രദേശത്ത് മൂന്ന് വ്യത്യസ്ത പോയിന്റുകളിൽ ചെറിയ തോതിലുള്ള തീപിടുത്തങ്ങൾ കെടുത്തിയതായി വ്യക്തമാക്കുകയുണ്ടായി , തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഈ തീപിടുത്തത്തിന് കാരണം ഗാസയിൽ നിന്നും ഹമാസ് വിക്ഷേപിക്കുന്ന "തീപിടുത്ത ബലൂണുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇനിയും ഹമാസിന് കൂടുതൽ സ്വാതന്ത്രം അനുവദിക്കേണ്ടതില്ല എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതും മൽസ്യ ബന്ധന മേഖല പകുതിയായി കുറക്കാനുള്ള തീരുമാനം എടുത്തതും.

നിലവിലെ ഗാസ ഭരണകൂടമായ ഹമാസിന് “ഗാസ മുനമ്പിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്, ഗാസ മുനമ്പിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ നടപടികളും ഇസ്രായേൽ രാജ്യത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് അതിനാൽ ഇസ്രായേൽ ഭരണകൂടത്തിലെ പൗരന്മാർക്കെതിരായ അതിക്രമത്തിന്റെ അനന്തരഫലങ്ങൾ ഹമാസ് അനുഭവിച്ചേ പറ്റൂ കോഗാറ്റ് തുറന്നു പറഞ്ഞു. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബലൂൺ വിക്ഷേപണത്തെ റോക്കറ്റ് ആക്രമണങ്ങളുമായിട്ടാണ് താരതമ്യപ്പെടുത്തുന്നത്. കൂടാതെ ബലൂൺ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ശക്തമായ വ്യോമാക്രമണങ്ങൾക്കും അദ്ദേഹം ഉത്തരവിട്ടിരുന്നു. എന്തായാലും ഇത്തരത്തിൽ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ മേടിക്കുന്ന പരിപാടികൾ ഹമാസ് തുടർന്നു കൊണ്ടിരുന്നാൽ അധികം വൈകാതെ തന്നെ പലസ്തീൻ ചരിത്രമായി മാറിയേക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends