വീണ്ടും മിന്നൽ പരിശോധന... കിറ്റക്സ് സാബുവിനെ വിടാതെ പിന്തുടർന്ന് സർക്കാർ നീക്കം... ഇത്തവണ ആസൂത്രിതമോ?

ട്വന്റി 20 ക്രിക്കറ്റ് നമ്മൾ കേട്ടിട്ടുള്ളതാണ്, അതുപോലെ മലയാള സിനിമയായ ട്വന്റി 20യിലും വാശിയേറിയ പോരാട്ടമാണ് താരങ്ങൽ തമ്മിൽ.
എന്നാൽ കിഴക്കമ്പലത്തെ ട്വന്റി 20ക്ക് ഇത് ഒറ്റയാൾ പോരാട്ടമാണ്. ആഗോളതലത്തിലേക്ക് വാശിയോടെ ഉയർന്ന കിറ്റെക്സ് ഗാർമെന്റ്സ് ഒത്തിരി വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് ഇത്തരത്തിൽ ഉയർന്ന് വന്നിട്ടുള്ളത്.
ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻനിരയിലുള്ള കിറ്റെക്സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കാൻ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത മത്സരം നടത്തിയത് നാം കണ്ടിട്ടുള്ളതാണ്. അതേസമയം, സ്വന്തം നാട്ടിൽ കടുത്ത രാഷ്ട്രീയ മത്സരങ്ങളുടെ നടുവിലാണ് കിറ്റെക്സ് നിൽക്കുന്നത്.
കിറ്റക്സിൽ വിശ്രമമില്ലാതെ നടത്തിയ 11 പരിശോധനകൾക്ക് ശേഷം കേരളം വിടുന്ന കാഴ്ച നമ്മൾ ഏവരും കണ്ടതാണ്. ഇതിനു പിന്നാലെ വൻ നിക്ഷേപങ്ങളും സ്വീകരണങ്ങളും സാബുവിനെ അന്വേഷിച്ച് എത്തിയിരുന്നു.
ഇത്തരത്തിൽ നീക്കങ്ങൾ നടത്തിയ ശേഷവും സർക്കാരിനും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മതിയായില്ല എന്ന് വേണം കരുതാൻ.
കിഴക്കമ്പലത്ത് കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥ പരിശോധന. ഇന്നു രാവിലെ 11നാണ് ഭൂഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.
ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞിട്ടുണ്ട്.
‘12ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന. സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് ഇന്നു മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന’ എന്നാണ് അദ്ദേഹം പറഞ്ഞത്.
നേരത്തേ കിറ്റെക്സിൽ തുടർച്ചയായി പരിശോധനകൾ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായതോടെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് ഉള്‍പ്പടെ 9 സംസ്ഥാനങ്ങള്‍ കിറ്റെക്സിനെ ക്ഷണിച്ചു
രംഗത്തുവന്നിരുന്നു. ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും വ്യവസായസംരംഭം തുടങ്ങാൻ കിറ്റെക്സിനെ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു.
കുന്നത്തുനാട് എംഎൽഎയും സിപിഎം നേതാവുമായ പി.വി.ശ്രീനിജിനെതിരെ പുതിയ വെളിപ്പെടുത്തലുകളും നടത്തിക്കഴിഞ്ഞു കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബ്.
കിറ്റെക്സ് ഫാക്ടറിയിൽ ഒരു മാസത്തിനിടെ വിവിധ വകുപ്പുകൾ നടത്തിയ 11 പരിശോധനകൾക്കു പിന്നിൽ ശ്രീനിജിനും അദ്ദേഹത്തിന്റെ മാതൃകക്ഷിയായ കോൺഗ്രസിലെ നാല് എംഎൽഎമാരുമാണെന്നാണു സാബുവിന്റെ കടുത്ത ആരോപണം ഉയർന്നിരുന്നത്.
ചുരുക്കത്തിൽ, അയൽ നാടുകൾ കിറ്റെക്സിന്റെ നിക്ഷേപ പദ്ധതികൾക്കായി പൊരുതുമ്പോൾ സ്വന്തം നാട്ടിൽ രാഷ്ട്രീയപ്പോരിനു നടുവിൽ നിൽക്കേണ്ട സ്ഥിതിയിലാണു കിറ്റെക്സ് ഇപ്പോൾ നിൽക്കുന്നത്.
എന്നാല്‍ അടിക്കടിയുള്ള മിന്നല്‍ പരിശോധനകള്‍ കിറ്റക്‌സില്‍ ഉണ്ടാകില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പ് നിലനില്‍ക്കെയാണ് ഇപ്പോള്‍ 12ാം തവണ പരിശോധന നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മിന്നല്‍ പരിശോധനകള്‍ ഒഴിവാക്കി പരിശോധനകള്‍ക്ക് ഒരു ഏകജാലക സംവിധാനത്തിലൂടെ ക്രമീകരണമുണ്ടാക്കുന്ന രീതി സ്വീകരിക്കുമെന്നും, സ്ഥാപനങ്ങളിലെ അടിക്കടിയുള്ള മിന്നല്‍ പരിശോധന ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ ഉറപ്പ് നിലനില്‍ക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തിയതെന്നും കിറ്റക്‌സ് ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























