വിടില്ലടാ നിന്നെ ഞങ്ങൾ! നാടു വിട്ടിട്ടും പിടിവാതെ ദ്രോഹം.... കിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന....

നാട്ടിലെ പതിവ് രീതികളെല്ലാം തെറ്റിച്ച് സർക്കാരിന്റേയും രാഷ്ട്രീയപ്പാർട്ടികളുടേയും കണ്ണിലെ കരടായി മാറിയ വ്യക്തിയാണ് കിറ്റക്സ് മുതലാളി സാബു എം. ജേക്കബ്.
നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെ വെറുപ്പിച്ച് അന്യസംസ്ഥാനത്ത് കൊണ്ട് നിക്ഷേപം നടത്തി ഇവിടെ ജീവിക്കാൻ അനുവദിക്കില്ല എന്ന കാര്യം ഏകദേശം നേരത്തേ തന്നെ തീരുമാനമായിരുന്നതാണ്. ഇപ്പോൾ അതിനെ ഊട്ടി ഉറപ്പിക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളതും.
കിറ്റക്സിൽ വിശ്രമമില്ലാതെ നടത്തിയ 11 പരിശോധനകൾക്ക് ശേഷം കേരളം വിടുന്ന കാഴ്ച നമ്മൾ ഏവരും കണ്ടതാണ്. ഇതിനു പിന്നാലെ വൻ നിക്ഷേപങ്ങളും സ്വീകരണങ്ങളും സാബുവിനെ അന്വേഷിച്ച് എത്തിയിരുന്നു. ഇത്തരത്തിൽ നീക്കങ്ങൾ നടത്തിയ ശേഷവും സർക്കാരിനും മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മതിയായില്ല എന്ന് വേണം കരുതാൻ.
കിഴക്കമ്പലത്ത് കിറ്റെക്സിൽ വീണ്ടും ഉദ്യോഗസ്ഥ പരിശോധന. ഇന്നു രാവിലെ 11നാണ് ഭൂഗർഭ ജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി. തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ് പറഞ്ഞിട്ടുണ്ട്.
‘12ാം തവണയാണ് സ്ഥാപനത്തിൽ പരിശോധന നടക്കുന്നത്. വ്യവസായ ശാലകളില്‍ മിന്നല്‍ പരിശോധനയുണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പരിശോധന.
സംസ്ഥാന തലത്തില്‍ ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് ഇന്നു മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും അതൊന്നും നടപ്പിലാവില്ലെന്നതിന് ഉദാഹരണമാണ് ഈ പരിശോധന’ എന്നാണ് അദ്ദേഹം പറഞ്ഞത്.
നേരത്തേ കിറ്റെക്സിൽ തുടർച്ചയായി പരിശോധനകൾ നടന്നതോടെ, കേരളത്തില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്ന 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി കമ്പനി ഉപേക്ഷിച്ചിരുന്നു. ഇത് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ചയായതോടെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് ഉള്‍പ്പടെ 9 സംസ്ഥാനങ്ങള്‍ കിറ്റെക്സിനെ ക്ഷണിച്ചു രംഗത്തുവന്നിരുന്നു. ശ്രീലങ്ക, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും വ്യവസായസംരംഭം തുടങ്ങാൻ കിറ്റെക്സിനെ സമീപിച്ചതായി വാർത്തകൾ വന്നിരുന്നു.
അതേസമയം, ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റെക്സിനെ ക്ഷണിക്കാൻ ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഡപ്യൂട്ടി ഹൈക്കമ്മിഷണർ കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമായി 3 മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു.
കിറ്റെക്സിന്‍റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്താണ് അദ്ദേഹം മടങ്ങിയത്. കയറ്റുമതി അധിഷ്ഠിത വസ്ത്രനിർമാണ മേഖലയില്‍ ഏഷ്യയിലെതന്നെ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക.
കേരളത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റെക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക.
ഈ മാസം ആദ്യം ബംഗ്ലദേശും കിറ്റെക്സിനെ ക്ഷണിച്ചു സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുമായി കിറ്റെക്സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും ക്ഷണിക്കുന്നത്.
നേരത്തെ തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ കിറ്റെക്സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്‍റെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ചയാണു കിറ്റെക്സ് സന്ദര്‍ശിച്ചത്. ആന്ധ്രപ്രദേശ്, കർണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റെക്സിനെ ക്ഷണിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ വിവിധ തലത്തില്‍ തുടരുന്നതിനിടെയാണ് ശ്രീലങ്കയില്‍നിന്നും ക്ഷണമെത്തിയത്.
https://www.facebook.com/Malayalivartha























