Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ നാണയം വച്ച് മന്ത്രവാദ ക്രിയ; വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്ന അച്ഛൻ സ്വാമിയുടെ വീക്ക്‌നസ്സ് സ്ത്രീകളെ കണ്ണടപ്പിച്ച് ഇരുത്തിയ ശേഷം നാണയം കൊണ്ട് ശരീരത്തിൽ തലോടുന്നത്:- തന്റെ അത്ഭുത സിദ്ധികള്‍ വിവരിച്ച് സമൂഹ മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിൽ വീണ് എത്തുന്നത് നിരവധി യുവതികൾ- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചുളള 'പ്രത്യേക' പൂജ പണിയായതോടെ പോക്സോ കേസിൽ മഠാധിപതി അച്ഛന്‍ സ്വാമി അറസ്റ്റിൽ

29 JULY 2021 06:48 AM IST
മലയാളി വാര്‍ത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച അത്ഭുത സിദ്ധി അവകാശപ്പെട്ട് ആഭിചാരക്രിയകള്‍ നടത്തിവന്നിരുന്ന മന്ത്രവാദി അറസ്റ്റിലായി. കുണ്ടൂർ മഠത്തിലാൽ മുത്തപ്പൻ കാവ് അയ്യപ്പൻ ക്ഷേത്രത്തിലെ മഠാധിപതി അച്ഛന്‍ സ്വാമി എന്ന് അറിയപ്പെട്ടിരുന്ന മാള കുണ്ടൂർ സ്വദേശി കള്ളിയാട്ടുതറ രാജീവ് (39) ആണ് അറസ്റ്റിലായത്. കുണ്ടൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകള്‍ നടത്തിവന്ന പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ഇയാൾ കൂടുതൽ പേരെ പീഡിപ്പിച്ചിട്ടുള്ളതായാണ് പൊലീസിന് ലഭിച്ച സൂചന. ശാരീരിക പ്രയാസം, സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് നിരവധി പേരാണ് മഠത്തിൽ എത്താറുള്ളത്. നാണയം ഉപയോഗിച്ചുള്ള പ്രത്യേക തരം പൂജയാണ് ഇവിടെ നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.. ആദ്യം കുടുംബമടക്കം വരുന്ന സ്ത്രീകളെ എല്ലാവരെയും കണ്ണടച്ച് ധ്യാനിപ്പിച്ച ശേഷം, നാണയം സ്ത്രീയുടെ ശരീരത്തിൽ വച്ച് തലോടി പ്രാർത്ഥിക്കും. പിന്നീട് നാണയ പ്രാർത്ഥനയുടെ ഭാവം മാറ്റും. ആദ്യം ഒരുമിച്ച് വരുത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ തനിച്ചാക്കും. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.


വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. രാജീവിന്റെ വീടിനു സമീപം അന്യജില്ലയില്‍നിന്നുള്ള വാഹനങ്ങള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പൊലീസ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളില്‍ നാണയം വച്ചുളള 'പ്രത്യേക' പൂജകളാണ് സ്വാമിക്ക് പണിയായത്. പരാതിക്കാരിയെ ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അതിനാല്‍ പതിവ് പോലെ അച്ഛന്‍ സ്വാമിയെ കാണാനെത്തിയവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു.

അച്ഛന്‍ സ്വാമിയാകട്ടെ പോലീസ് സ്റ്റേഷനില്‍ ചില പ്രത്യേക പൂജാ കര്‍മങ്ങളുടെ കെട്ടഴിക്കുന്ന തിരക്കിലും. വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിയിരുന്ന ഇയാളെ തേടി പല സ്ഥലത്ത് നിന്നും ആളുകള്‍ എത്തിയിരുന്നതായാണ് വിവരം. തന്റെ അത്ഭുത സിദ്ധികള്‍ വിവരിച്ച് സമൂഹമാധ്യമങ്ങളിലും പരസ്യം നല്‍കിയിരുന്നു ഇയാള്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മഠത്തുംപടിയിലെ ക്ഷേത്രത്തിലെ പരികര്‍മ്മിയുടെ സഹായി ആയിരുന്നു രാജീവ്. പരികര്‍മ്മി മരിച്ചതോടെ മന്ത്രശക്തി തനിക്കു ലഭിച്ചെന്നു പ്രചരിപ്പിച്ച രാജീവ് വീട്ടില്‍ അമ്പലം പണിത് പൂജയും മറ്റും നടത്തിവരികയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിൽ നാണയം വച്ചായിരുന്നു പൂജ. പൂജ സമയത്തും വെളിപാട് തറയില്‍ പ്രവേശിച്ച് കല്‍പ്പന പറയുമ്പോഴും അച്ഛന്‍ സ്വാമി എന്നാണ് പറഞ്ഞിരുന്നത്. ഇയാള്‍ സാമ്പത്തിക തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വളരെ സാധാരണ ജീവിതം നയിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലത്തിനിടയില്‍ സാമ്പത്തിക ശേഷിയും ആഢംബര വാഹനങ്ങളും സ്വന്തമാക്കിയതായാണ് വിവരം.

ചൊവ്വാഴ്ച പൊലീസ് മഫ്തിയില്‍ ഭക്തരെന്ന വ്യാജേന ഇയാളുടെ അമ്പലത്തില്‍ എത്തിയെങ്കിലും ആള്‍ സ്ഥലത്തില്ലായിരുന്നു. പിന്നീട് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. രാജീവന്റെ ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്‌പെക്ടര്‍ വി സജിന്‍ ശശിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (45 minutes ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (1 hour ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (1 hour ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (1 hour ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (1 hour ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (1 hour ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (1 hour ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (1 hour ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (2 hours ago)

പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു  (2 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്നും വർദ്ധനവ്  (3 hours ago)

നഷ്ടപ്പെട്ടത് ഇടംകൈ....  (4 hours ago)

ടി പി ചന്ദ്രശേഖരൻ കൊലക്കേസ്  (4 hours ago)

എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റ് (ഇഡി)​ കേസെടുത്ത് അന്വേഷിക്കും    (4 hours ago)

Malayali Vartha Recommends