Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് കളിയാക്കുക പതിവ്.....ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല.... എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു... സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചന

30 JULY 2021 04:38 AM IST
മലയാളി വാര്‍ത്ത

രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് കളിയാക്കുക പതിവ്.....ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല.... എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു... സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചന.

വിദേശത്തുള്ള ഭര്‍ത്താവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് വീടുവിട്ടിറങ്ങിയ യുവതി ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനമാണ് രേവതി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍. നിര്‍ദ്ധന കുടുംബാംഗമായ രേവതിക്ക് സ്ത്രീധനം പേരിനുമാത്രമായിരുന്നു. ഇതേച്ചൊല്ലിയുള്ള കുത്തുവാക്കുകള്‍ രേവതിയെ വേദനിപ്പിച്ചിരുന്നു.

 



രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ച് സൈജുവിന്റെ പിതാവ് നിരന്തരം കളിയാക്കുമായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വര്‍ണ്ണക്കൊലുസ് വാങ്ങി നല്‍കി.

പിന്നീട് സ്വര്‍ണ്ണമാലയെച്ചൊല്ലിയായി പീഡനം. രേവതി ഭര്‍ത്താവിന് അവസാനം അയച്ച വാട്ട്‌സ്ആപ്പ് മെസേജിലും ഭര്‍ത്തൃപിതാവിന്റെ പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്.സൈജുവിന്റെ സഹോദരന്റെ ഭാര്യയും ഭര്‍ത്തൃപിതാവിന്റെ മാനസിക പീഡനം കാരണം സ്വന്തം വീട്ടിലാണ് കഴിയുന്നത്. സ്വര്‍ണം കുറഞ്ഞതിന് ഭര്‍ത്തൃപിതാവ് കുത്തുവാക്കുകള്‍ പറഞ്ഞിരുന്നതായി രേവതി കൃഷ്ണയുടെ ഡയറിക്കുറിപ്പുകളില്‍ സൂചനയുണ്ട്. 'എന്റെ ഭര്‍ത്താവിന് എന്നെക്കാളും സമ്പത്തുള്ള പെണ്‍കുട്ടിയെ കിട്ടുമായിരുന്നു, ഞാന്‍ ഈ വീട്ടിലേക്ക് വരേണ്ടവളായിരുന്നില്ല...'



ഈ കുറിപ്പുകള്‍ രേവതി മറ്റൊരു വിസ്മയയാണെന്ന് വ്യക്തമാക്കുന്നു. വില്ലന്‍ ഭര്‍ത്താവല്ലെന്ന് മാത്രം. ഭര്‍ത്താവ് സൈജുവിനെ അവള്‍ പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് രേവതി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തത് സൈജുവിനോടായിരുന്നു. 'എനിക്ക് വല്ലാത്ത വിഷമം' അവള്‍ പറഞ്ഞു. എന്താ കാര്യമെന്ന് സൈജു ആവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയില്ല. രേവതിയുടെ അമ്മയെ വീട്ടിലേക്ക് അയയ്ക്കാമെന്ന് സൈജു പറഞ്ഞു. അതിനവള്‍ കാത്തുനിന്നില്ല. രാവിലെ 9.30 ഓടെ ആരംഭിച്ച വാട്‌സ്ആപ്പ് ചാറ്റ് പത്ത് മണിയോടെ അവസാനിച്ചു.

പിന്നീട് സൈജു ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. എടുക്കാതിരുന്നതോടെ രേവതിയുടെ അമ്മയെ വിളിച്ച് പറഞ്ഞു. അമ്മ ഓട്ടോറിക്ഷയില്‍ സൈജുവിന്റെ വീട്ടിലെത്തി. രേവതി വീട്ടില്‍ നിന്നിറങ്ങിയെന്നും എവിടെയാണെന്ന് അറിയില്ലെന്നുമാണ് ഭര്‍ത്തൃവീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് അമ്മ കിഴക്കേകല്ലട പൊലീസ് സ്‌റ്റേഷനിലെത്തി. അവിടെ പൊലീസുകാര്‍ കല്ലടയാറ്റില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിയാനുള്ള തിരക്കിലായിരുന്നു. യുവതിയുടെ ചിത്രം കാണിച്ചതോടെ പൊട്ടിക്കരച്ചിലായി.




മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്‌കരിക്കും.

വ്യാഴാഴ്ച പകല്‍ 11നാണ് യുവതി കടപുഴ പാലത്തില്‍ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികള്‍ രക്ഷിച്ചു കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടില്‍ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകള്‍ രേവതിയും സൈജുവും കഴിഞ്ഞ വര്‍ഷം ആഗസ്ത് 30നാണ് വിവാഹിതരായത്.

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛന്‍ ബാലന്‍ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (9 minutes ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (13 minutes ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (19 minutes ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (28 minutes ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (35 minutes ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (8 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (8 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (8 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (9 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (9 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (11 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (11 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (11 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (12 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (12 hours ago)

Malayali Vartha Recommends