Widgets Magazine
22
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മകളുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം പ്രാദേശിക നേതാവും പിതാവുമായ പി.വി. ഭാസ്‌കരന്‍... മകളുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അത് ഉടന്‍ പുറത്തുവരുമെന്നും പിതാവ്..


മഴ ശക്തമായതോടെ ജില്ലയിൽ ഡാമുകൾ നിറയുകയാണ്... കല്ലാർ, മലങ്കര, പാംബ്ല, കല്ലാർകുട്ടി, പൊന്മുടി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്...ഞെട്ടിക്കുന്ന പ്രവചനം പുറത്ത്..കേന്ദ്രത്തിന്റെ അപായസൂചനയും..


ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

ഇൻസ്റ്റാഗ്രാമിലെ പരിചയം പ്രണയമായതിന് പിന്നാലെ പ്രണയ ബന്ധത്തെ എതിർത്ത് വീട്ടുകാർ; എല്ലാം ഉപേക്ഷിച്ച മാനസയെ വിടാതെ പിന്തുടർന്ന രഖിൽ പ്ലൈവുഡ് വ്യാപാരിയെന്ന പേരിൽ മാനസ അറിയാതെ വീടിന് സമീപത്ത് താമസിച്ച് നിരീക്ഷിച്ചു: മുറി ചവിട്ടിത്തുറന്നപ്പോൾ സുഹൃത്തുക്കൾ കണ്ടത് രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും, രഖിലിനേയും: മാനസയ്ക്ക് വെടിയേറ്റത് തലയുടെ ഇടതുഭാഗത്ത്. വെടിയുണ്ട മറുഭാഗത്തിലൂടെ പുറത്തുവന്നു! വീണ്ടും നെഞ്ചിലേയ്ക്ക് നിറയൊഴിച്ചു

31 JULY 2021 04:40 AM IST
മലയാളി വാര്‍ത്ത

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ രഖിലിന്റെയും മാനസയുടെയും പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതോടെ എല്ലാം ഉപേക്ഷിച്ച മാനസയെ രഖിൽ വിടാതെ പിന്തുടർന്നത് ഒരുമാസത്തോളം. കൊലയും ആത്മഹത്യയും മുൻകൂട്ടി പ്ലാൻ ചെയ്ത് കഴിഞ്ഞ 4-നാണ് രാഹില്‍ നെല്ലിക്കുഴിയില്‍ ഇന്ദിരാഗാന്ധി കോളേജിനടുത്ത് മാനസ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കഷ്ടിച്ച് 50 മീറ്ററോളം അകലെ മുറിയെടുത്ത് താമസമാരംഭിച്ചത്. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. രാവിലെ 8.30 തോടെ പുറത്ത് പോകുന്ന രാഗില്‍ വൈകിട്ടാണ് മുറിയില്‍ മടങ്ങിയെത്തിയിരുന്നത്.

മാനസയുടെ താമസ്ഥലത്തെയും പോക്കുവരവുകളെയും കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ ശേഖരിച്ചിരുന്നു. മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രഹിൽ പലവട്ടം ദിവസവും സഞ്ചരിച്ചിരുന്നെന്ന വിവരമാണ് നാട്ടുകാരുടെ ഈ നിഗമനത്തിന് കാരണം. മുറിക്ക് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ ബാഗ് ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. കൈയില്‍ കരുതിയിരുന്ന ബാഗിലായിരിക്കാം ഇന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ രാഗില്‍ സൂക്ഷിച്ചിരുന്നതെന്നാണ് പരക്കെയുള്ള സംശയം.

ഒരു മാസമായി തന്നെ നിരീക്ഷിച്ച് നെല്ലിമറ്റത്തുള്ള രഖിലിനെ ഇന്നലെ ഉച്ചയ്ക്കാണ് മാനസ കണ്ടത്. നെല്ലിമറ്റത്തുളള ഇന്ദിരാഗാന്ധി ഡന്‍റൽ കോളജ് വിദ്യാ‍ർഥിനിയായ മാനസ തൊട്ടടുത്തുളള താമസസ്ഥലത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പോഴാണ് കൊലയാളി എത്തിയത്. രഖിൽ എന്തിനാണ് തന്നെത്തേടി വന്നതെന്ന് മാനസ ചോദിച്ചതിന് പിന്നാലെ ഇയാൾ മുറിക്കുളളിലേക്ക് ഓടിക്കയറി.

യുവതിയെ ബലമായി തൊട്ടടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഇത് കണ്ട് ഭയന്ന മാനസയുടെ കൂട്ടുകാരികൾ നിലവിളിച്ചുകൊണ്ട് താഴത്തെ നിലയിലേക്കോടി. അവിടെയെത്തി വിവരം പറയുമ്പോഴാണ് മുകൾ നിലയിൽ നിന്ന് ആദ്യത്തെ വെടിയൊച്ച കേട്ടത്. വീണ്ടും രണ്ട് തവണകൂടി വെടിശബ്ദം കേട്ടു. സമീപവാസികളുമായി ഓടിയെത്തിയവര്‍ മുറി തുറക്കാനുള്ള ശ്രമമായി.

മുട്ടിവിളിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഇവര്‍ മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. മുറിക്കകത്തുകണ്ട ഭയാനകമായ കാഴ്ച കൂട്ടക്കരച്ചിലിലേയ്ക്ക് വഴിവച്ചു. രക്തത്തില്‍ കുളിച്ച്‌, മരണവെപ്രാളത്തില്‍ പിടയുന്ന മാനസയെയും രാഗിലിനെയും മുറിയില്‍ കണ്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഇവര്‍ പകച്ചു. നിലവിളിയും ഒച്ചപ്പാടും കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരില്‍ ചിലരും പാഞ്ഞെത്തി.

അപ്പോഴും ഇരുവരുടെയും പിടച്ചില്‍ നിലച്ചിരുന്നില്ല. ഉടന്‍ ഇരുവരെയും ഓട്ടോയില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാനുള്ള നീക്കമായി. വീടിനുമുന്നില്‍ നിര്‍ത്തിയ ഓട്ടോയിലേക്ക് ഇരുവരെയും എടുത്തു നീക്കുമ്ബോഴും വെടിയേറ്റ മുറിവില്‍ നിന്നും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് ഗെയിറ്റിന് മുന്നില്‍ രക്തം തളംകെട്ടി കിടന്നിരുന്നു. പക്ഷെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലാണ് ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. ഒരാഴ്ചയോളം കെട്ടിട ഉടമയോടോ അടുപ്പക്കാരോടൊ പറയാതെ രാഗില്‍ താമസസ്ഥലത്തുനിന്നും വിട്ടുനിന്നെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ച് വരുമ്പോൾ ചോദിച്ചവരോടെല്ലാം മാറിനില്‍ക്കേണ്ടിവന്നത് ജോലിയുടെ ആവശ്യാര്‍ത്ഥമാണെന്നായിരുന്നു രാഗിലിന്റെ മറുപടി.ഈ അപ്രതീക്ഷിത 'മുങ്ങ'ലിനുപിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നെന്ന് കണ്ടെത്തുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നം നീക്കം ആരംഭിച്ചിട്ടുണ്ട്.

മാനസയെ വലിച്ച് മുറിയിൽ കയറിയ രഖിൽ അധികം താമസിയാതെ തന്നെ നിറയൊഴിച്ചിരുന്നു. കൊല നടത്തുകയെന്ന ഉദ്ദേശത്തിൽ തന്നെയാണ് രഖിൽ എത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ക്ലോസ് റേഞ്ചിൽ നിന്ന് മാനസയുടെ ചെവിക്ക് പുറകിലായാണ് വെടിയുണ്ട തറച്ചത്. പിന്നാലെ രഖിലും സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GOLD RATE പൊളിഞ്ഞ് ട്രംപ്-പുട്ടിൻ‌ ചർച്ച  (4 minutes ago)

കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനുള്ള സെമിനാര്‍  (52 minutes ago)

Thamarassery ഇന്ന് ഹര്‍ത്താല്‍  (57 minutes ago)

യുവാവ് ജീവനൊടുക്കിയ നിലയിൽ  (1 hour ago)

CPM LEADER ആര് പറയുന്നതാണ് സത്യം  (1 hour ago)

22ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി 23ന് പുലർച്ചെ മസ്കത്തിലെത്തും...  (1 hour ago)

ഡാമുകൾ ഒരുമിച്ച് തുറന്നു..!  (1 hour ago)

ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു..  (1 hour ago)

SABARIMALA ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്  (2 hours ago)

President-Helicopter- വന്‍ പരിശോധനാ വീഴ്ച  (2 hours ago)

ഏക്കത്തുകയിൽ വീണ്ടും റെക്കോര്‍ഡ് ...  (2 hours ago)

അല്പശി ഉത്സവത്തിന് കൊടിയേറി...  (2 hours ago)

അയ്യപ്പനെ കൺനിറയെ തൊഴുത് രാഷ്ട്രപതി ദ്രൗപതി മുർമു ..  (2 hours ago)

നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെ അപകടം...  (2 hours ago)

സി.പി രാധാകൃഷ്ണൻ നവംബറിൽ കേരളം സന്ദർശിക്കും...  (3 hours ago)

Malayali Vartha Recommends