Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

100 മീറ്റർ ദൂരത്തോളം മാനസയെ നിരീക്ഷിച്ചത് മഞ്ഞ തണൽ വലയിലെ ചെറിയ വിടവിലൂടെ: കാര്യമായ വരുമാനവും ജോലിയുമില്ല, ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ കണ്ടതല്ല യാഥാർത്യമെന്ന് തിരിച്ചറിഞ്ഞ മാനസ അകലംപാലിച്ചു; നിർത്താതെയുള്ള ഫോൺ വിളിയിലും ഭീഷണിയിലും പൊറുതിമുട്ടി വിഷയം എസിപി പി.പി. സദാനന്ദന്റെ ക്യാബിനിലെത്തി! ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതെ കണ്ണും നട്ടിരുന്ന രഖിൽ മാതാപിതാക്കൾക്ക് ആ വാക്ക് കൊടുത്തു.. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രം...

01 AUGUST 2021 06:33 AM IST
മലയാളി വാര്‍ത്ത

ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഖിൽ പെൺകുട്ടിയെ നിരീക്ഷിച്ചിരുന്നത്‌ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ. ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്.

കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം.

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം.

വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും.തണൽ വലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി ആൾതാമസമില്ലാതിരുന്നതും കാര്യങ്ങൾ എളുപ്പമാക്കി.

ഒത്തുതീർപ്പ് ചർച്ചകൾ നടന്ന് വെറും മൂന്നാഴ്ചയ്ക്കുള്ളിലാണ് കേരളത്തെ ഞെട്ടിച്ച ഈ അരുംകൊല അരങ്ങേറിയത്. കണ്ണൂർ എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ അച്ഛൻ രഘൂത്തമന്റെയും അമ്മ എൻ.കെ.രജിതയുടെയും ഒപ്പമിരുത്തിയായിരുന്നു ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

എസിപിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിലത്തേയ്ക്ക് കണ്ണുംനട്ട് ഇരിപ്പായിരുന്നു. ഒരിക്കൽപോലും മാനസയുടെ മാതാപിതാക്കളെയോ മാനസയെയോ നോക്കാൻ പോലും രഖിൽ തയ്യാറായിരുന്നില്ല. മാനസയെ ഒരു തരത്തിലും ശല്യപ്പെടുത്തരുതെന്ന് എസിപി കർശനമായ മുന്നറിയിപ്പ് രഖിലിനു നൽകിയിരുന്നു.

ചർച്ച കഴിഞ്ഞ് ഇറങ്ങിയപ്പോൾ മാനസയുടെ മാതാപിതാക്കളുടെ മുന്നിലെത്തി ഇനി ഒരിക്കലും നിങ്ങളുടെ മകളെ ഞാൻ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുകൊടുത്തു. പക്ഷെ ആ വാക്കിന് വെറും മൂന്നാഴ്ചത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നിമിഷം മുതൽ മാനസയുടെ ജീവൻ എടുക്കുന്നതുവരെ കത്തിയെരിഞ്ഞത് മാനസയോടുള്ള പകയാകാം അതുമല്ലെങ്കിൽ ഇനി എന്തു വിധേനയും പണമോ നല്ല ജോലിയോ സമ്പാദിച്ച് മാനസയെ തന്നിലേക്കു വീണ്ടും അടുപ്പിക്കാമെന്ന ചിന്തയായിരിക്കാം.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരുവർഷം മുമ്പ് ഇരുവരും അടുക്കുന്നത്. ബെംഗളൂരുവിൽനിന്ന് എംബിഎ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശിയായ രഖിൽ എറണാകുളത്തും കണ്ണൂരിലുമായി മാറി മാറി താമസിച്ചിരുന്നു. രഖിലിന്റെ പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ കണ്ടായിരുന്നു കോതമംഗലത്ത് ബിഡിഎസ്സിനു പഠിക്കുന്ന കണ്ണൂർ, മയ്യിൽ നാറാത്ത് സ്വദേശി മാനസ രഖിലുമായി അടുക്കുന്നത്. എറണാകുളത്തു സ്ഥിരമായി പോകാറുള്ള രഖിലും മാനസയും തമ്മിലുള്ള അടുപ്പത്തിന് ദിവസംകഴിയുന്തോറും ആഴം കൂടിക്കൂടിവന്നു.

കാര്യമായ ജോലിയോ വരുമാനമോ രഖിലിന് ഉണ്ടായിരുന്നില്ലെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതുപോലെയല്ല കാര്യങ്ങളെന്നും മാനസ തിരിച്ചറിഞ്ഞതോടെ ബന്ധത്തിൽ ഉലച്ചിൽ ആരംഭിച്ചു. ഫോണിൽ വിളിക്കരുതെന്നും തമ്മിൽ കാണരുതെന്നും മാനസ കട്ടായം പറഞ്ഞെങ്കിലും രഖിൽ ഫോൺവിളി തുടർന്നു.

മാനസയുടെ കോളജിലെ കൂട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. രഖിലിനെ കൂട്ടുകാരികൾ കണ്ടിട്ടുമുണ്ട്. കോളജിലെ മറ്റു വിദ്യാർഥികളുമായും രഖിൽ അടുപ്പം സൂക്ഷിച്ചിരുന്നു. മാനസ വിളിച്ചാൽ ഫോൺ എടുക്കാതിരിക്കുമ്പോഴും മറ്റും കൂട്ടുകാരികളെയാണ് രഖിൽ വിളിച്ചിരുന്നത്. ഫോൺ എടുക്കാതെ വന്നാൽ നിർത്താതെ ഫോൺവിളിച്ചുകൊണ്ടിരിക്കും.

ദിവസങ്ങൾ കഴിയും തോറും ശല്യപ്പെടുത്താലും കൂടി. പിന്നീട് അത് ഭീഷണിയിലേയ്ക്കും വഴി തുറന്നു.മാനസയെ മറ്റൊരാളുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും രഖിൽ പറയാറുണ്ടായിരുന്നു. എന്നാൽ ഒരുമിച്ചു ജീവിക്കാനില്ല എന്ന നിലപാടിൽ മാനസ ഉറച്ചു നിന്നു. ശല്യം സഹിക്ക വയ്യാതായതോടെ മാനസ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു.

വീട്ടിലേക്ക് വരാൻ മാധവൻ മാനസയോടു പറഞ്ഞു. ഇതനുസരിച്ചാണ് കഴിഞ്ഞ ജൂൺ 25 ന് മാനസ കണ്ണൂരിലെ വീട്ടിലെത്തുന്നത്. തുടർന്നായിരുന്നു എസിപി പി.പി. സദാനന്ദന്റെ ക്യാബിനിൽ ഇരു കുടുംബങ്ങളെയും ഇരുത്തിയുള്ള ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.

സ്വന്തം വീടിനു പുറത്തുള്ള ആരും മാനസയുടെ ബന്ധത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ അറിയരുതെന്ന നിർബന്ധം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. മാനസയുടെ ഒരു അമ്മാവനു മാത്രമാണ് വീട്ടുകാർക്ക് പുറമേ രഖിലുമായുള്ള ബന്ധം അറിയാമായിരുന്നത്. കാര്യമായ വരുമാനവും ജോലിയുമില്ലാത്തതു ബന്ധം തുടരാൻ പ്രശ്നമാകുന്നു എന്നു വന്നതോടെ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കു രഖിൽ കടന്നു.

ഇന്റീരിയർ ഡിസൈൻ, പ്ലൈവുഡ് ബിസിനസ് തുടങ്ങിയ മേഖലകളിലേക്കു കടന്നു. എന്നാൽ വേഗം പണമുണ്ടാക്കാനുള്ള മറ്റു വഴികളിലേക്കും രഖിൽ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്. തോക്ക് കൈയിലുണ്ടായിരിക്കണമെങ്കിൽ രഖിൽ ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചിരിക്കാം എന്നതു സംശയം ഉളവാക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (5 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (5 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (5 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (6 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (6 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (6 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (7 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മന്ത്രി കെ രാജന്‍  (7 hours ago)

യുഎസില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭവും മയക്കുമരുന്ന് കച്ചവടവും  (7 hours ago)

ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് അരി: റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരിയുടെ അളവ് കൂട്ടുന്നു? കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍  (7 hours ago)

ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി  (8 hours ago)

Malayali Vartha Recommends