Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

വിറങ്ങലിച്ച് നിന്നവർക്ക് മുമ്പിലൂടെ മാനസയുടെ മൃതദേഹം പാർവണം വീട്ടിലേയ്ക്ക് എത്തിച്ചപ്പോൾ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങൾ; തലതുളച്ച് രണ്ട് വെടിയുണ്ടകൾ കടന്നുപോയിട്ടും ആ മുഖം ഉലഞ്ഞിരുന്നില്ല, പക്ഷെ അത് കണ്ടുനിൽക്കാനാകാതെ അമ്മ തളർന്നുവീണു! ചേതനയറ്റ പെങ്ങളുടെ ശരീരം കണ്ട് മരവിച്ച മനസുമായി അന്ത്യകർമ്മങ്ങൾ ചെയ്തത് പൊന്നനുജൻ... അവസാനമായി മകൾക്ക് സല്യൂട്ട് നൽകി യാത്രയാക്കി അച്ഛൻ... മാനസയുടെ സംസ്‌ക്കാര ചടങ്ങിനിടെ ഹൃദയഭേദകമായ രംഗങ്ങൾ

02 AUGUST 2021 05:33 AM IST
മലയാളി വാര്‍ത്ത

നാടിനെ നടുക്കിയ കൊലപാതകത്തിലും ആത്മഹത്യയിലും വിറങ്ങലിച്ച് നിന്നവർക്ക് മുമ്പിലൂടെ മാനസയുടെ മൃതദേഹം പാർവണം വീട്ടിലേയ്ക്ക് എത്തിച്ചപ്പോൾ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങളായിരുന്നു. തലതുളച്ച് രണ്ട് വെടിയുണ്ടകൾ കടന്നുപോയിട്ടും ആ മുഖം ഉലഞ്ഞിരുന്നില്ല. പക്ഷെ ആ മുഖം കണ്ട് നിൽക്കാനുള്ള ശക്തി പെറ്റമ്മയ്ക്കും ജീവൻ നൽകി സ്നേഹിച്ച അച്ഛനും സ്നേഹിച്ച് കൊതി തീരാത്ത അനുജനും ഇല്ലായിരുന്നു. നിയന്ത്രണം വിട്ട് കരഞ്ഞ ആ വീട്ടുകാരെ സമാധാനിപ്പിക്കാൻ കഴിയാതെ മറ്റുള്ളവരുടെ കണ്ണും ഈറനണിഞ്ഞു.

കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മാനസയുടെ മൃതദേഹം പാർവണം വീട്ടിലേയ്ക്ക് എത്തിച്ചത്. അമ്മയ്ക്കും അടുത്തബന്ധുക്കള്‍ക്കും അവസാന നോക്കിനായി അല്‍പ സമയം വീട്ടിനുള്ളില്‍ വെച്ചപ്പോള്‍ കൂട്ട നിലവിളിക്കായിരുന്നു ഒരു നാട് സാക്ഷിയായത്. ഡോക്ടറായി തിരിച്ചുവരേണ്ട മോളുടെ മരവിച്ച ശരീരം കാണാനാവാതെ അമ്മ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. ഈ രംഗം കണ്ടുനിന്നവരുടെയും നെഞ്ചു പിടച്ചു. മകൾക്ക് സല്യൂട്ട് നൽകിയായിരുന്നു അച്ഛൻ മാധവൻ മകളെ യാത്രയാക്കിയത്. ചേതനയറ്റ പെങ്ങളുടെ ശരീരം കണ്ട് വിറങ്ങലിച്ച് നിന്ന അനുജൻ അശ്വന്ത് സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചു.

വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒമ്പതരയോടെ കണ്ണൂര്‍ പയ്യാമ്പലത്തെ പൊതുശ്മാശനത്തിലെത്തിച്ച്‌ സംസ്‌കരിക്കുകയായിരുന്നു. ഒടുവിൽ പ്രണയപ്പകയിൽ ഇഞ്ചിഞ്ചായി മരിച്ച മാനസ എന്ന ഡെന്റൽ ഡോക്ടർ ചിതയില്‍ എരിഞ്ഞമർന്നു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മാനസക്ക് സംഭവിച്ച ദുരന്ത വാര്‍ത്ത കുടുംബാംഗങ്ങളും നാട്ടുകാരുമറിയുന്നത്.

 

കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ഏറെനേരം വിഡിയോകോൾ ചെയ്ത് സംസാരിച്ച മകളുടെ വിയോഗവാർത്ത അമ്മ അറിഞ്ഞത് ടീവിയിൽ ബ്രെക്കിങ് വാർത്തകണ്ടായിരുന്നു. അപ്പോഴും മകൾക്ക് സംഭവിച്ച ദുരന്തം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യയും നാടാകെ അറിഞ്ഞിട്ടും രഖിലിന്റെ വീട്ടിൽ സംഭവ ദിവസം രാത്രി വരെ ആരും ഒന്നും അറിഞ്ഞിരുന്നില്ല. രഖിലിന്റെ അച്ഛൻ രഘൂത്തമനും അമ്മ രജിതയും വീട്ടിൽ‌ ഉണ്ടായിരുന്നെങ്കിലും കുറച്ചു നാളുകളായി ടിവി കേടായിരുന്നതിനാൽ അവർ ഒന്നും അറിഞ്ഞില്ല. സംഭവം അറിഞ്ഞ് വീടിന്റെ അകലെ മാറി ആളുകളും പൊലീസും ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമെല്ലാം എത്തിയെങ്കിലും അവരും വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലാത്തതിനാൽ വീട്ടിൽ കയറാൻ മടിച്ചു നിന്നു. പഞ്ചായത്ത് അംഗത്തെ വീട്ടിലേക്കു പറഞ്ഞയച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞിട്ടില്ലെന്നു വ്യക്തമായത്.

ഒടുവിൽ രാത്രി 7.30ന് ആണ് പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചത്. വിവരം അറിഞ്ഞതും രഘുത്തമൻ ഒന്നും പറയാനാകാാതെ ഇരുന്നു പോയി. പിന്നെ നിലവിളിയായി.... രണ്ട് ദിവസം മുമ്പ് രഖിൽ വീട്ടിൽ വന്നിരുന്നുവെന്നും എറണാകുളത്ത് ഇന്റർവ്യൂവിനു പോകുന്നെന്നു പറഞ്ഞാണു വീട്ടിൽ നിന്നു പോയതെന്നും രഘൂത്തമൻ പറഞ്ഞിരുന്നു. ഇത് കൃത്യം നിര്‍വഹിക്കാന്‍ രഖിൽ നടത്തിയ യാത്രയാണോ എന്ന് സംശയം നിലനിൽക്കുന്നുണ്ട്. തന്റെ കാര്‍ വിറ്റതായി രഖില്‍ പറഞ്ഞിരുന്നതായും എന്നാല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും സുഹൃത്ത് ആദിത്യനും മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്.

എന്നാൽ രാഖില്‍ തന്റെ കാര്‍ വിറ്റത് തോക്കു വാങ്ങാന്‍ പണത്തിന് വേണ്ടിയാണെന്നാണ് സൂചനകള്‍. ബിഹാറില്‍ നിന്നാണ് തോക്ക് ലഭിച്ചതെന്ന കാര്യം ഉറപ്പായിട്ടുണ്ട്. രഖിലിന്റെ ബിസിനസ് പങ്കാളി ആദിത്യന്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ എന്നിവര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ആദിത്യന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റ് മുഖേനെ തോക്ക് വാങ്ങാനുള്ള പദ്ധതി നടക്കില്ലെന്ന് കണ്ടപ്പോഴാണ് രഖില്‍ മറ്റുവഴികള്‍ തേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ നിര്യാതനായി..  (40 minutes ago)

റിപ്പോർട്ടറിന്റെ മൈക്ക് ചവിട്ടി ഒടിച്ചു..! കാമ്യറ ചിതറി കരണകുറ്റി തകർത്ത് അടി സമനിലതെറ്റി സഖാക്കൾ...!  (43 minutes ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (44 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (46 minutes ago)

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (47 minutes ago)

ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന്  (49 minutes ago)

കൊന്ന് കളഞ്ഞോടാ ഞങ്ങളുടെ ' ചെറുക്കനെ...! രാഹുലിനെ തൊടാൻ പിണറായി വേറെ ജനിക്കണം ഇന്ന് കോടതിയിൽ തീപ്പാറും..!  (51 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (58 minutes ago)

ഇന്റർനെറ്റ് വിച്ഛേദിച്ചു  (59 minutes ago)

സഹ ഉടമ അറസ്റ്റിൽ  (1 hour ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (2 hours ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (2 hours ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (2 hours ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (3 hours ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (3 hours ago)

Malayali Vartha Recommends