സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓണം ബോണസ് 4000 രൂപ.... ഉത്സവബത്ത 2750 രൂപ.... എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 15,000 രൂപ ഓണം അഡ്വാന്‍സ്

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഓണം ബോണസ് നല്‍കും. നാലായിരം രൂപയാണ് ഓണം ബോണസായി നല്‍കുക.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15,000 രൂപയും അനുവദിക്കും. ഓണത്തിനു മുന്‍കൂറായി ഇക്കുറിയും ശമ്പളം നല്‍കില്ല.
തുക അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലായിരിക്കും അനുവദിക്കുക. മാത്രമല്ല, ബോണസ് ലഭിക്കുവാന്‍ അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും.
കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ തന്നെ ഇത്തവണയും ഉത്സവബത്ത ലഭിക്കും. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപയും നല്‍കാന്‍ തീരുമാനമായി.
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി ആയിരം രൂപയാണ് നല്‍കുക.
കഴിഞ്ഞ വര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അതേ നിരക്കില്‍ ഈ വര്‍ഷവും ഉത്സവ ബത്ത ലഭിക്കുമെന്നു മന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























