ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. ജയ്പൂരിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന സ്വകാര്യ ഡബിൾ ഡക്കർ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
ബസ്സിലുണ്ടായിരുന്ന 25 യാത്രക്കാരിൽ 23 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന പ്രശസ്തമായ ക്ഷേത്രത്തിന് സമീപം വെച്ചാണ് ബസ് നിയന്ത്രണം വിട്ടത്.
സ്ലീപ്പർ ബസ്സായതിനാൽ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. ബസ് പൂർണമായും തകർന്ന് സീറ്റുകളും ചില്ലുകളും റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റ 23 പേരെയും ഉടൻ തന്നെ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha























