Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും

25 MARCH 2026 08:42 AM IST
മലയാളി വാര്‍ത്ത
അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'അലിഫ് ഡേ' വിദ്യാരംഭം നാളെ (ബുധൻ) മർകസിൽ നടക്കും. രാവിലെ 9 മുതൽ 12 വരെ നടക്കുന്ന പരിപാടിക്ക് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന്(ചൊവ്വ) അവസാനിക്കും.    വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം ഇസ്‌ലാമിക പാഠശാലകളും മദ്റസകളും പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത്. കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ വിവിധ സമയങ്ങളിൽ മർകസിൽ വർഷങ്ങളായി നടന്നുവരുന്ന വിദ്യാരംഭ ചടങ്ങുകളുടെ വ്യവസ്ഥാപിത രൂപമായാണ് അലിഫ് ഡേ വിപുലമായി സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധിപേരാണ് ഓരോ വർഷവും ആദ്യാക്ഷരം കുറിക്കൽ ചടങ്ങിന് മർകസിൽ എത്താറുള്ളത്.   അറബി അക്ഷരമാലയിലെ ആദ്യാക്ഷരങ്ങൾ കുറിച്ചുനൽകുന്ന ചടങ്ങിനും പ്രാർഥനക്കും സന്ദേശ പ്രഭാഷണത്തിനും സയ്യിദ് അലി ബാഫഖി തങ്ങൾ, സി മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് alifday.markaz.in എന്ന  വെബ്‌സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9072500426 "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (5 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (5 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (6 hours ago)

വൃശ്ചികം ഒന്നിന് നടതുറക്കുന്നതോടെ ശബരിമല ഇനി ഭക്തിയുടെയും വ്രതശുദ്ധിയുടെയും നാളുകളിലേക്ക് കടക്കുകയാണ്  (6 hours ago)

ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തി കടന്നെന്ന് റിപ്പോർട്ട്  (6 hours ago)

തലസ്ഥാനത്തെ സ്വ‍ർ‌ണക്കൊള്ളയിൽ 6 പേ‍ർ അറസ്റ്റിൽ; കർണാടകയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത് സാഹസികമായി  (6 hours ago)

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (9 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (10 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (10 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (10 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (10 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (10 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (10 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (10 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (10 hours ago)

Malayali Vartha Recommends