'വൈദ്യുതി നിലയത്തിലെ തകരാറിന് കാരണം സാങ്കേതിക പ്രശ്നം'; പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണന് കുട്ടി
ജനറേറ്ററുകളെ നിയന്ത്രിക്കുന്ന ഡിസി ബാറ്ററി മാറ്റി സ്ഥാപിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമായിരുന്നു മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാറിന് കാരണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇനി ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ജലവൈദ്യുതി നിലയത്തിന്റെ സാധ്യത പഠനം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളുടെയും പ്രവര്‍ത്തനം വ്യാഴാഴ്ച രാത്രി 7.30- ഓടെയാണ് നിലച്ചത്. ജനറേറ്ററുകള്‍ പണിമുടക്കിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവുണ്ടായി. പുറത്തു നിന്നു വൈദ്യുതി എത്തിച്ചാണ് പ്രതിസന്ധി മറികടന്നത്.
https://www.facebook.com/Malayalivartha