Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മിഷേൽ ഷാജിയുടെ മരണത്തിൽ പ്രമുഖ സിനിമാതാരത്തിന്റെ മകന്റെ പങ്കെന്ത്? സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി: ആത്മഹത്യയല്ല, കൊലപാതകം തന്നെ എന്ന് ഉറപ്പിച്ച് കുടുംബം: ചോദ്യ ചിഹ്നമായി പിറവത്തെ പ്രമുഖ സിനിമാ താരത്തിന്റെ മകന്റെ പങ്ക്!!! മരണത്തിന് പിന്നാലെ താരവും കുടുംബവും അമേരിക്കയിലേയ്ക്ക് കടന്നു! അറസ്റ്റിലായ ക്രോണിൻ മറ്റുചിലർക്ക് വേണ്ടി മിഷേലിനെ കെണിയിലാക്കി എത്തിച്ച് കൊടുത്തു- നാല് വർഷം പിന്നിട്ടിട്ടും അവസാനിക്കാത്ത ദുരൂഹത

14 AUGUST 2021 05:28 AM IST
മലയാളി വാര്‍ത്ത

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ചുള്ള ദുരൂഹതകൾ നാല് വർഷം പിന്നിട്ടിട്ടും അവസാനിക്കുന്നില്ല. മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും ആത്മഹത്യക്ക് കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണി മൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ് എംഎ‍ല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ മറുപടി.

എറണാകുളത്ത് സി. എ.യ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് 6-ന് വൈകീട്ട് കാണാതാവുകയായിരുന്നു. കലൂരില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. പിറ്റേന്ന് വൈകീട്ട് ഐലന്‍ഡ് വാര്‍ഫില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍.

എന്നാല്‍ മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും, മിഷേലിനെ അടുത്തറിയാവുന്നവരുമൊന്നും ഇത് അംഗീകരിക്കുന്നില്ല. മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്നുതന്നെ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ സിനിമാ താരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ മരണത്തിന് പിന്നാലെ താരവും കുടുംബവും അമേരിക്കയിലേക്ക് പോയതും ഏറെ ദുരൂഹതയുളവാക്കുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും, ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് തെളിഞ്ഞിരിക്കുന്നത്. പിറവത്തെ സിനിമാ താരത്തിന്റെ മകനുള്‍പ്പെടെ ഈ കേസില്‍ ഉല്‍പ്പെട്ടിട്ടുണ്ടെന്ന സംശയം കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് അവരെ ചോദ്യം ചെയ്യുകയോ ഫോണ്‍ അടക്കമുള്ളവ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് മിഷേലിന്റെ അച്ഛൻ ആരോപിക്കുന്നു.

നിലവില്‍ മിഷേലിന്റെ മരണത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ള ക്രോണിന്‍ മറ്റുചിലർക്ക് വേണ്ടി മിഷേലിനെ കെണിയിലാക്കി എത്തിച്ച് കൊടുത്തതാണെന്നും അച്ഛൻ ആരോപിക്കുന്നു. ക്രോണിന്റെ ഫോണ്‍ വിശദമായി പരിശോധിക്കാതെ പൊലീസ് ഒഴിഞ്ഞുമാറി എന്നും, സിനിമാതാരവുമായുള്ള പോലീസിന്റെ ഒത്തുകളിയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്‌, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല. മിഷേലിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടന്നിട്ടില്ലെന്ന് അന്ന് കുടുംബം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

തുടക്കം മുതല്‍ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്പോൾ അന്നത്തെ സിഐ അനന്തലാല്‍ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങള്‍ എവിടെ പോയാലും തെളിയിക്കാന്‍ പോകുന്നില്ലെന്നായിരുന്നുവെന്നും മുന്‍വിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.

മൃതദേഹം ലഭിക്കുമ്ബോള്‍ വെള്ളത്തില്‍ കിടന്ന് രണ്ടു മണിക്കൂര്‍ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് അത് കണ്ട ഐലന്‍ഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് 22 മണിക്കൂര്‍ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്ബോള്‍ അമര്‍ത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകള്‍ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് ഷാജി വ്യക്തമാക്കി. മൃതദേഹം പരിശോധിച്ച വനിതാ ഫോറന്‍സിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വര്‍ഗീസ്.

അന്വേഷണം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതി മുമ്പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മിഷേലിന്റെ മരണത്തില്‍ പിതാവ് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. മിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends