Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അവസാനം ദേ കിടക്കുന്നു... കണ്ണൂരില്‍ ഭര്‍ത്താവിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ച സുഹൃത്തായ കോണ്‍ട്രാക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ അറസ്റ്റില്‍; വീട്ടമ്മയാകട്ടെ കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരിയും; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

14 AUGUST 2021 08:40 AM IST
മലയാളി വാര്‍ത്ത

പലതരം ക്വട്ടേഷനുകള്‍ കണ്ട് വളര്‍ന്ന നാടാണ് കണ്ണൂര്‍. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്നും വരുന്നത് അതിശയിപ്പിക്കുന്ന മറ്റൊരു വാര്‍ത്തയാണ്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പരിയാരം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കണ്ടെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിര്‍മാണ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരി എന്‍.വി.സീമയെയാണ് (52) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. സീമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 



ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരന്‍ സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ ഏല്‍പിച്ചത് സ്ത്രീയാണെന്നു വെളിപ്പെട്ടത്. ഗ്രേഡ് എസ്‌ഐ ആയ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ 3 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സുരേഷ് ബാബുവിനെ വെട്ടി പരുക്കേല്‍പിച്ച ക്വട്ടേഷന്‍ സംഘത്തിലെ 5 പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമയുടെ പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസില്‍ 2 പേരെക്കൂടി പിടികൂടാനുണ്ട്.

പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിലുമുള്ള വിരോധത്തിലാണ് സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ സീമ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. അതിയടത്തെ വീട്ടില്‍ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രില്‍ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേല്‍പിച്ചത്.

 



കഴിഞ്ഞ ഫെബ്രുവരിയിലാണ് സീമ പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനില്‍ കച്ചവടം നടത്തുന്ന രതീഷുമായി ക്വട്ടേഷന്‍ ആവശ്യത്തിനു ബന്ധപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. സീമയെ റിമാന്‍ഡ് ചെയ്തു.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം പരിയാരം പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെവി സതീശന്‍, എഎസ്.ഐ ദിനേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ നൗഫല്‍ അഞ്ചില്ലത്ത് ഉള്‍പ്പെട്ട പോലിസ് സംഘം വ്യാപകമായി തെരച്ചില്‍ നടത്തുന്നതിനിടെ യുവതിയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാനായി ഭാഗത്ത് ലഭിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇന്‍സ്‌പെക്ടര്‍ കെ.വി ബാബുവും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. കേസിലെ അഞ്ചാം പ്രതിയാണ് സീമ. യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ നീക്കങ്ങളാണ് പരിയാരം പോലീസിന്റെ മാസങ്ങളായുള്ള അന്വേഷണ മികവില്‍ പരിസമാപ്തിയിലെത്തിയത്.

 



ഈ കേസില്‍ നീലേശ്വരം സ്വദേശികളായ രണ്ടു പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ക്കായി പോലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നീലേശ്വരം കടിഞ്ഞിമൂലയിലെ എം.കൃഷ്ണദാസ് (20), നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), അഭിലാഷ് എന്നിവര്‍ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 18ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി സുരേഷ് ബാബുവിനെ കാറിലെത്തിയ ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചത്.

പോലീസുകാരനായ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നയാള്‍ എന്ന സംശയത്തിലാണ് ഭാര്യ ബന്ധുവായ കരാറു കാരനെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു പിടിയിലായ മറ്റു പ്രതികള്‍ ബാങ്ക് ജീവനക്കാരിക്കെതിരെ മൊഴി നല്‍കിയിരുന്നു. ആഴ്ചകളായി ഒളിവില്‍ കഴിയുന്ന കേരളാ ബാങ്ക് കണ്ണുര്‍ ശാഖാ ജീവനക്കാരി സീമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജിവെള്ളിയാഴ്ച്ച രാവിലെയാണ് ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന്‍ തള്ളിയത്. ഇതോടെയാണ് ഇവരുടെ അറസ്റ്റിന് വഴിതെളിഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (9 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (9 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (10 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (11 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (15 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (15 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (15 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends