വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് മകന് എര്‍ത്ത് കമ്പിയില്‍ തട്ടിക്കിടക്കുന്നത്..... ഷോക്കേറ്റ് നിലവിളിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മാതാവും മകളും മരിച്ചു... പൊള്ളലേറ്റ മൂന്ന് വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകന്റെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ കണ്ടത് മകന് എര്‍ത്ത് കമ്പിയില്‍ തട്ടിക്കിടക്കുന്നത്. ഷോക്കേറ്റ് നിലവിളിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മാതാവും മകളും മരിച്ചു... പൊള്ളലേറ്റ മൂന്ന് വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈദ്യുതി മീറ്ററിന്റെ എര്‍ത്ത് കമ്പിയില്‍നിന്ന് ഷോക്കേറ്റ് നിലവിളിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് ഷോക്കേറ്റ് മാതാവും മകളും മരിച്ചത്. രണ്ട് കൈകള്‍ക്കും പൊള്ളലേറ്റ മൂന്ന് വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവല്ലം മഠത്തേപറമ്പ് ലെയിന്‍ മൂലൈയില് കടവ് റോഡില്‍ എം.എന്‍.ആര്.എ-135 ല്‍ താമസിക്കുന്ന മോഹന്‍കുമാറിന്റെ ഭാര്യ ഹേന മോഹന്‍ (50), മകള്‍ നെല്ലിയോട് ജഡ്ജികുന്നിന് സമീപം താമസിക്കുന്ന നീതുമോഹന് (29) എന്നിവരാണ് മരിച്ചത്.
നീതുവിന്റെ രണ്ടാമത്തെ മകന് പ്രണവാണ് രക്ഷപ്പെട്ടത്. കുട്ടിയുടെ രണ്ട് കൈപ്പത്തികള്‍ക്കും പൊള്ളലേറ്റു.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകന്റെ കരച്ചില് കേട്ട് പുറത്തെത്തിയ നീതു എര്‍ത്ത് കമ്പിയില്‍ തട്ടിക്കിടക്കുന്ന കുഞ്ഞിനെ തട്ടിമാറ്റിയെങ്കിലും വൈദ്യുതാഘാതമേറ്റ് നിലത്തുവീണു.
നിലവിളി കേട്ട് പിന്നാലെയെത്തിയ നീതുവിന്റെ മാതാവ് ഹേന, നീതുവിനെ വലിച്ചെടുക്കാന്‍ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു.
ഇരുവരെയും തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളിയാഴ്ച്ച ഉച്ചക്ക് 12ഓടെയാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha