ഇനി ആറ് ദിവസം കൂടി മാത്രം... ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് വാടക വീട്ടിലെത്തിയ സുഹൃത്തുക്കൾ കണ്ടത് തൂങ്ങി മരിച്ച സുഹൃത്തിനെ: പ്രണയ നൈരാശ്യത്തിൽ ഫേസ്ബുക്ക് ലൈവ് ഇട്ട ശേഷം കാർ ഷോറും ജീവനക്കാരൻ ആത്മഹത്യ ചെയ്തു:- ഫോൺ പരിശോധിച്ച പോലീസ് ഞെട്ടി!!!മൊബൈലിൽ ചിത്രീകരിച്ചത്...

പ്രണയ നൈരാശ്യത്തെത്തുടർന്ന് പുല്ലുവഴിയിൽ യുവാവ് ഫേസ്ബുക്ക് ലൈവ് ഇട്ട ശേഷം ആത്മഹത്യ ചെയ്തു. കാർ ഷോറൂമിലെ സെയിൽസ് എക്‌സിക്യുട്ടീവ് ആയിരുന്ന പത്തനംതിട്ട വടശേരിക്കര വീട്ടിൽ ആശിഷ് ഓമനക്കുട്ടനാണ് (24) മരിച്ചത്.
പുല്ലുവഴി എൽ.പി സ്‌കൂളിന് മുൻവശത്തുള്ള വാടക വീട്ടിൽ ആശിഷ് ഒറ്റയ്ക്കായിരുന്നു താമസം. ഫോൺവിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീടിന്റെ പുറകിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആശിഷിനെ കണ്ടെത്തിയത്.
മരണം മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇനി ആറു ദിവസം കൂടി മാത്രമെന്ന് സോഷ്യൽ മീഡിയയിൽ ആശിഷ് കുറിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ആശിഷ് ഉച്ചത്തിൽ ഫോണിൽ സംസാരിച്ചിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കുറുപ്പംപടി പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
സമാനമായ മറ്റൊരു സംഭവത്തിൽ കാമുകി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ സ്വദേശിയായ യുവാവാണ് തൂങ്ങിമരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക സഹായം പോലും നല്‍കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വഴക്കിനൊടുവില്‍ യുവാവിനോട് യുവതി പോയി മരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























