Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'വാക്സീൻ ദൗർലഭ്യത്തെ പറ്റി ആശങ്കാകുലരായിരിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസദായകമായ വാർത്ത. ഓഗസ്റ്റ് ഏഴിന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സീന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യയിൽ ലഭ്യമായി...' ഒറ്റ ഡോസ് വാക്സിനേഷൻ യജ്‌ഞങ്ങളിൽ ഏറെ ഗുണകരം

15 AUGUST 2021 12:13 PM IST
മലയാളി വാര്‍ത്ത

ഒറ്റ ഡോസ് മതി എന്നതാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സീന്റെ ഏറ്റവും വലിയ ആകർഷണീയതയും പ്രത്യേകതയും. വാക്സിനേഷൻ യജ്‌ഞങ്ങളിൽ ഇത് ഏറെ ഗുണകരമായി മാറുകയും ചെയ്തിട്ടുണ്ട്. മനുഷ്യവിഭവശേഷിയും മറ്റും കുറവു മതി എന്നതിനാൽ സമയവും ധനവ്യയവും ഗണ്യമായി ലാഭിയ്ക്കാൻ സാധിക്കുന്നതാണ്. കൂടാതെ ചുരുങ്ങിയ കാലയളവ് കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കി സാമൂഹിക പ്രതിരോധം നേടാനുമാകും.

രണ്ടാം ഡോസിനായുള്ള കാത്തിരിപ്പും വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒരു പരിധി വരെ ഒഴിവാകും എന്നത് പൊതുജനങ്ങൾക്കും ആശ്വാസമേകും. ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡിനെതിരായ വാക്സീനുമായി ബന്ധപ്പെട്ട് ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ്.

ഇൻഫോക്ലിനിക് പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

കോവിഡിന് ഒരു ഒറ്റ ഡോസ് വാക്സീൻ

വാക്സീൻ ദൗർലഭ്യത്തെ പറ്റി ആശങ്കാകുലരായിരിക്കുന്ന ഇന്ത്യക്കാർക്ക് ആശ്വാസദായകമായ വാർത്തയാണ് ഓഗസ്റ്റ് ഏഴിന് ജോൺസൺ ജോൺസൺ കമ്പനിയുടെ കോവിഡ് വാക്സീന് 18 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യയിൽ ലഭ്യമായി എന്നത്.

. കോവിഷീൽഡ് , കോവാക്സീൻ , സ്പുട്നിക് V, മോഡേണ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ലഭ്യമാകുന്ന അഞ്ചാമത്തെ കോവിഡ് വാക്സീനാണ് ഇത്. ഇന്ത്യയിൽ ബയോളജിക്കൽ ഇ എന്ന ഫാർമ കമ്പനിയുടെ സഹകരണത്തോടെയാണ് ജോൺസൺ & ജോൺസൺ വാക്സീൻ ഉൽപ്പാദിപ്പിക്കുക.

. ജോൺസൺ & ജോൺസന്റെ കോവിഡിനെതിരായ വാക്സീൻ സുരക്ഷിതവും ഫലപ്രദവും ആണെന്ന് വിവിധ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യു.എസ്. റഗുലേറ്റേഴ്സും സിഡിസി യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടേയും ഉപയോഗാനുമതി ലിസ്റ്റിൽ ഈ വാക്സീൻ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ഈ വാക്സീന്റെ ഒരു ഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റ് ഉപകാരപ്പെടും.

. ആസ്ട്ര സെനേക്ക (കോവിഷീൽഡ് ) വാക്സീന്റേതു പോലെത്തന്നെ ഒരു വെക്ടർ വാക്സീൻ ആണ് ഇതും. ജലദോഷത്തിന് കാരണമാകുന്ന ഒരു തരം അഡിനോ വൈറസിനെ വാഹകരാക്കിയാണ് ഈ വാക്സീൻ പ്രവർത്തിക്കുന്നത്.

. കോവിഷീൽഡ് , കോവാക്സീൻ എന്നീ വാക്സിനുകൾ നൽകുന്നതുപോലെ ഉരത്തിലെ (Upper arm) പേശിയിലാണ് ഈ വാക്സീനും നൽകുക.

. ഒറ്റ ഡോസ് മതി എന്നതാണ് ഈ വാക്സീനിന്റെ ഏറ്റവും വലിയ ആകർഷണീയതയും പ്രത്യേകതയും. വാക്സിനേഷൻ യജ്‌ഞങ്ങളിൽ ഇത് ഏറെ ഗുണകരമാകും. മനുഷ്യവിഭവശേഷിയും മറ്റും കുറവു മതി എന്നതിനാൽ സമയവും ധനവ്യയവും ഗണ്യമായി ലാഭിയ്ക്കാനാവും. ചുരുങ്ങിയ കാലയളവ് കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കി സാമൂഹിക പ്രതിരോധം നേടാനുമാകും.

രണ്ടാം ഡോസിനായുള്ള കാത്തിരിപ്പും വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കുമെല്ലാം ഒരു പരിധി വരെ ഒഴിവാകും എന്നത് പൊതുജനങ്ങൾക്കും ആശ്വാസമേകും.

. 2 മുതൽ 8 വരെ ഡിഗ്രി സെൽഷ്യസിൽ റെഫ്രിജറേറ്ററുകളിൽ സൂക്ഷിക്കാനാകും ഈ വാക്സീൻ എന്നത് ഫൈസർ, മോഡേണ വാക്സീനുകളെ അപേക്ഷിച്ച് എടുത്തു പറയേണ്ട മേന്മയാണ്. മാത്രവുമല്ല ദേശീയതലത്തിലുള്ള ജനറൽ മെഡിക്കൽ സ്റ്റോർ ഡിപ്പോ (GMSD) മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെ നീളുന്ന ശീതീകരണ - സംഭരണ ശൃംശലയിൽ കൂടുതൽ ഡോസ് വാക്സീൻ ശേഖരിക്കാനുമാകും.

. അമേരിക്കൻ ഐക്യ നാടുകൾ, ബ്രസീൽ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നടന്ന ക്ലിനിക്കൽ ട്രയലുകളിൽ വാക്സീനിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 66.3 ശതമാനത്തോളമാണ്. എന്നാൽ ഗുരുതരമായ കോവിഡ് രോഗബാധ തടയുന്നതിൽ ഇത് 85% ഫലപ്രാപ്തി കാണിക്കുന്നുണ്ട്.

. നിലവിലുള്ള ഡെൽറ്റാ(B.1.617.2) വകഭേദത്തിനെതിരേയും ജോൺസൺ & ജോൺസൺ വാക്സീൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.

. വിപണി വില സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും നിലവിൽ ഈ വാക്സീന്റെ ഇന്ത്യൻ വിപണിയിലെ വില ഏതാണ്ട് 1855 രൂപ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എങ്കിലും ഇന്ത്യൻ ഗവണ്മെന്റിന് കുറഞ്ഞ വിലയിൽ കൂടുതൽ വാക്സീനുകൾ ലഭ്യമാകും എന്ന് നമുക്ക് പ്രത്യാശിക്കാം.

. പാർശ്വ ഫലങ്ങൾ താരതമ്യേന ലഘുവാണ്.

. കുത്തിവെപ്പെടുത്ത ഇടത്ത് വേദന, ചുവപ്പ്, നേരിയ വീർപ്പ് എന്നിവ ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഉണ്ടാകാം. ക്ഷീണം, തലവേദന , പേശിവേദന, പനി, ഓക്കാനം എന്നിവയും കുത്തിവെപ്പെടുത്തതിന് ശേഷമുള്ള ആദ്യ ആഴ്ചയിൽ അനുഭവപ്പെടാം.

. അമേരിക്കൻ ഐക്യനാടുകളിൽ 8 ദശലക്ഷത്തോളം ജോൺസൺ ജോൺസൺ വാക്സീൻ നൽകപ്പെട്ടതിൽ 653 പേർക്ക് തലകറക്കം (fainting episodes) ഉണ്ടായതായി Vaccine adverse event reporting system( VAERS) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കേസുകളിൽ 8 പേർക്ക് എന്ന നിരക്കിൽ വരും ഇത്. വാക്സീൻ എടുത്ത് കാത്തിരിക്കുന്ന അര മണിക്കൂർ നിരീക്ഷണ സമയത്താണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയപ്പെട്ടിട്ടുണ്ട്. ഇഞ്ചക്ഷൻ എടുക്കുന്നതിനോടുള്ള അമിതമായ ഉത്കണ്ഠ മൂലമാകാം ഇതെന്നാണ് അനുമാനിക്കുന്നത്. (2019 - 20 കാലയളവിൽ ഫ്ലൂ വാക്സീനെ സംബന്ധിച്ച് ഇത്തരം ഫെയിന്റിംഗ് എപ്പിസോഡുകൾ ഒരു ലക്ഷം കുത്തിവെപ്പുകളിൽ 0.05 മാത്രം ആയിരുന്നു.)

. ജോൺസൺ ജോൺസൺ വാക്സീൻ സ്വീകരിച്ച 18 വയസ്സിനും 49 വയസ്സിനും ഇടയിലുള്ള സ്ത്രീകളിൽ ഒരു ദശലക്ഷം പേരിൽ 7 കേസുകൾ എന്ന കണക്കിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റലെറ്റ് കുറയുകയും ചെയ്യുന്ന കേസുകൾ (Thrombosis with Thrombocytopenia) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളിൽ ഇടക്കാലത്ത് ഈ വാക്സീൻ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ വാക്സീന്റെ ഏറിയ ഗുണഫലങ്ങൾ കണക്കിലെടുത്ത് വാക്സീൻ നൽകുന്നത് പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

എന്നാൽ 50 വയസ്സിന് മേലെ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം ഗുരുതര പാർശ്വഫലങ്ങൾ വളരെ അപൂർവ്വമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

. ഗുരുതരമായ കോവിഡ് ബാധയും തുടർന്നുള്ള മരണങ്ങളും തടയുന്നതിൽ ഫലപ്രാപ്തി തെളിയിച്ച ഒരു വാക്സീൻ കൂടി ഇന്ത്യയിൽ ലഭ്യമാകുന്നു എന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുതിപ്പേകും എന്നതിൽ സംശയമില്ല.

നിലവിലുളളവയേക്കാൾ കൂടുതൽ മികച്ചതും സുരക്ഷിതവുമായ വാക്സീനുകൾ സമീപഭാവിയിൽ നമുക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

എഴുതിയത് : ഡോ. സുനിൽ പി കെ, ഇൻഫോ ക്ലിനിക്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (5 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (6 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (6 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (6 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (6 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (6 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (6 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (7 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (7 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (8 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (8 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (12 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (12 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (12 hours ago)

Malayali Vartha Recommends