വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസ്, സെബിന് എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഇന്നലെ അര്‍ധ രാത്രി അതിക്രമത്തിനിരയായത്.
ചികിത്സയ്ക്കെത്തിയവര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും ചെരിപ്പ് ഊരി എറിഞ്ഞെന്നും പരാതിയുണ്ടായിരുന്നു. പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൈക്ക് പരിക്കേറ്റാണ് രണ്ട് പേര് മെഡിക്കല്‍ സെന്ററിലെത്തിയത്. ഇവര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും നഴ്സിനോടും അതിക്രമം കാട്ടിയെന്നാണ് ആരോപണം.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് നേരേ അതിക്രമമുണ്ടാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം സര്‍ക്കാര്‍ ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടറെ രണ്ട് പേര് ചേര്‍ന്ന് ആക്രമിച്ചിരുന്നു.
https://www.facebook.com/Malayalivartha






















