നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായി, എഴുപത്തിനാല് വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാർഹം...!! അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പാര്‍ട്ടി വന്ദേമാതരം ചൊല്ലുമെന്നും കെ സുരേന്ദ്രന്‍

ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു നടന്നവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്ന് സിപിഎമ്മിന് പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോദ്ധ്യമായതായി അദ്ദേഹം പറഞ്ഞു.
എഴുപത്തിനാലു വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ച മാരത്തോണ്‍ യുവ സങ്കല്‍പ്പ യാത്ര കവടിയാര്‍, ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ ദേശീയപതാക ഉയര്‍ത്താന്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവുമെന്നും അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
മോദിയുടെ കീഴില്‍ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണ്. അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്.പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്നത് അഭിമാനാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















