എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി; ഗര്‍ഭസ്ഥ ശിശുവും മരിച്ചു
തൃശൂരിൽ എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല. മാടവന കാട്ടാകുളം പഴൂപ്പറമ്ബില് സനലിന്റെ ഭാര്യ ഗീതു (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കിടപ്പുമുറിയില്‍ ഗീതുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഗീതുവിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന് വളര്ച്ചക്കുറവുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. നീതുവിന്റെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും ഭര്ത്താവെല്ലം പാവങ്ങാണെന്നാണ് പറഞ്ഞിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയെ എത്തിച്ച കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഗര്‍ഭസ്ഥ ശിശുവിനെ രക്ഷപ്പെടുത്താന്‍ വിഫല ശ്രമം നടന്നത്. ഇവര്‍ക്ക് എട്ട് വയസ്സായ പെണ്‍കുട്ടിയുണ്ട്.
https://www.facebook.com/Malayalivartha