സംസ്ഥാനത്ത് സാമൂഹികക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് ആയിരം രൂപ വീതം സഹായം.
സംസ്ഥാനത്ത് സാമൂഹികക്ഷേമ പെന്‍ഷനോ വെല്‍ഫയര്‍ ഫണ്ട് പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് ആയിരം രൂപ വീതം സഹായം. ഇത് സഹകരണ സംഘങ്ങള്‍ വഴി ഓണത്തിനു മുമ്പ് വിതരണം നടത്താന്‍ മന്ത്രി വി.എന്‍. വാസവന് നിര്‍ദേശം നല്കി.
14,78,236 കുടുംബങ്ങള്‍ക്കാണു സഹായം ലഭിക്കുക. ഇതിനായി 147,82,36,000 രൂപ വകയിരുത്തി.
ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്പ്പെട്ടവര്ക്കുമാണു സഹായം. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം
https://www.facebook.com/Malayalivartha