Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു... ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

17 AUGUST 2021 09:35 AM IST
മലയാളി വാര്‍ത്ത

കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു...

 ഗുണ്ടാ കുടിപ്പകയിൽ പുത്തൻ പാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരനെ കൊലപ്പെടുത്തിയ കേസ്, കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് സാക്ഷി കൂറുമാറിയത്, പ്രതിയെ ഒക്ടോബർ 18ന് ഹാജരാക്കാൻ കോടതി ഉത്തരവ്

 

 

തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു.

 

പ്രതിയെ ഒക്ടോബർ 18 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിൻ്റെ അനുയായികൾ ഡിനി ബാബുവിൻ്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്.

 

കൂറു മാറിയ സാക്ഷിയായ കടകംപള്ളി വില്ലേജിൽ അണ മുഖം വാർഡിൽ കുമാരപുരം ചെന്നിലോട് കല്ലറ കളിയിൽ വീട്ടിൽ ഗോപൻ മകൻ അനുവിനെ പ്രതിയാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്. 2015 ൽ സിറ്റി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നടന്ന സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഢാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ അനു പോലീസ് മൊഴിയും മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴിയും വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.

പുത്തൻപാലം രാജേഷിൻ്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനിൽ ബാബു പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർക്കുകയായിരുന്നു. രാജേഷിൻ്റെ സംഘാംഗങ്ങളെ ഡിനി ബാബുവിൻ്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്.

 

 

സി ഐ റ്റി യു ഹെഡ് ലോഡ് വർക്കറായ സുനിൽ ബാബു കൊലക്കേസിൽ കണ്ണമ്മൂല സ്വദേശികളായ രാജൻ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുൺ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുൺ (26) , കാരി ബിനു എന്ന ബിനു , കള്ളൻ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീൺ എന്നിവർക്കെതിരെ 2016 ലാണ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്.

 

2018 ൽ നടന്ന വിചാരണക്കൊടുവിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപന്ത്യവും 10 വർഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചു. 5 മുതൽ 8 വരെയുള്ള പ്രതികൾക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

 


കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പോലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാൻ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

 

അപ്രകാരം കൊലക്കേസ് വിചാരണയിൽ നാൽപത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് ഡി. എസ്. നോബിൾ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവിൻ്റെ രഹസ്യമൊഴിയെടുത്തു. മജിസ്ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ താൻ സ്വമേധയാലാണ് മൊഴി നൽകുന്നതെന്നാണ് പ്രസ്താവിച്ചത്.

 

 

ഒരു കോണിൽ നിന്നും തനിക്ക് നിർബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നൽകാൻ പോലീസിൻ്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാൻ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നൽകി. എല്ലാം സമ്മതിച്ചാണ് മൊഴി നൽകി വിരൽപ്പതിപ്പും ഒപ്പും വച്ചത്.

 


രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബർ 13 വൈകിട്ട് 6 മണിക്ക് താൻ വെട്ടുകാട് ചർച്ചിൽ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തൻ്റെ വീടിന് സമീപം റോഡ് സൈഡിൽ നിൽക്കുന്നത് കണ്ടു. അവരെ 3 - 4 ദിവങ്ങളിൽ അവിടെ കണ്ടു. താൻ വെട്ടുകാട് ചർച്ചിൽ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലിൽ വിളിച്ച് റീ ചാർജ് കൂപ്പൺ വാങ്ങി പുല്ലുകാട് ഏൽപ്പിക്കാൻ നിർദേശിച്ചു. അപ്രകാരം താൻ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങൾ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ എത്തി റീചാർജ് കൂപ്പൺ വാങ്ങി പാറമടയിൽ വെച്ച് ഏഴാം പ്രതിക്ക് കൈമാറി. താൻ എത്തിയ സമയം അവിടെ 7 - 8 പേർ ഏഴാം പ്രതിക്കൊപ്പം നിൽപ്പുണ്ടായിരുന്നു. അവർ ശബരിമലകും മൂകാംബിക തീർത്ഥാടനത്തിനുമായി ട്രാവലർ ഏർപ്പാടാക്കാനും അഭ്യർത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനിൽ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.

 

 


പോലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി. എൻ. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികൾക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്. എന്നാൽ കൊലക്കേസ് പ്രതികളെ സഹായിക്കാൻ അനു മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴി വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു.

 

 

താൻ തൻ്റെ ആട്ടോറിക്ഷയിൽ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തൻ്റെ വീടിന് സമീപം 2015 ഡിസംബർ 13 നോ അതിന് 3 - 4 ദിവസങ്ങൾക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികൾ കൊലക്കേസിലെ മറ്റു പ്രതികൾക്കൊപ്പം താൻ കണ്ട കാര്യവും വിചാരണയിൽ നിഷേധിച്ചു. താൻ റീചാർജ് കൂപ്പൽ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടർന്ന് നിഷേധിച്ചു. റീചാർജ് കൂപ്പൺ പാറമടയിൽ എത്തിക്കാൻ നിർദേശിച്ച് തനിക്ക് ഏഴാം പ്രതിയിൽ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികൾക്കൊപ്പം മറ്റു പ്രതികൾ പാറമടയിൽ നിൽക്കുന്നത് താൻ കണ്ടില്ല. 2015 ഡിസംബർ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീർത്ഥയാത്രക്ക് വാഹനം ഏർപ്പാടിക്കാൻ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയിൽ അനു മൊഴി നൽകിയത്. അതിനാൽ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നൽകിയതായി ജഡ്ജി പി.എൻ. സീത കണ്ടെത്തി. പോലീസിനും മജിസ്ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.

 

 


പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷി വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നൽകിയതായും അത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നൽകൽ) പ്രകാരം ശിക്ഷാർഹവുമാണ്. നീതിന്യായനിർവ്വഹണത്തിൽ ഇടപെടാൻ മന:പൂർവ്വവും ബോധപൂർവ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനുവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോർവേഡ് ചെയ്യുകയായിരുന്നു.

 


വിചാരണ കോടതിയുടെ പരാതി , അനുവിൻ്റെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിൻ്റെ സാക്ഷിമൊഴി , അനുവിൻ്റെ പോലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി.

 

 

 

അനുവിനെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടിൽ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യൽ മജിസ്ട്രേട്ട് ഡി. എസ്. നോബിൾ , മെഡിക്കൽ കോളേജ് പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷീൻ തറയിൽ , കെ. സജീവ് എന്നിവരാണ് സെഷൻസ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതൽ 4 വരെയുള്ള സാക്ഷികൾ.


സിജെഎം കേസ് വിചാരണ ചെയ്യാൻ പതിനൊന്നാം മജിസ്ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്തേക്കും.....  (3 minutes ago)

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (9 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (9 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (10 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (11 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (11 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (11 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (11 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (12 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (12 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (13 hours ago)

Malayali Vartha Recommends