വെള്ളനാതുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി
വെള്ളനാതുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സുഹൃത്തുക്കളായ എട്ടംഗസംഘം ആലുംകടവിലുള്ള കൂട്ടുകാരന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തശേഷം കടല്‍ത്തീരത്തെത്തിയത്.
അയണിവേലിക്കുളങ്ങര ഇടപ്പുരയില്‍ (അര്ജുന് നിവാസ്) സത്യശീലന്റെ മകന് കൃഷ്ണ ആര്.സത്യന് (കണ്ണന്-16), മരുതൂര്‍കുളങ്ങര തെക്ക് നിസാമന്‍സിലില്‍ സാദത്തിന്റെ മകന് ഇര്ഫാന് (16) എന്നിവരെയാണ് കാണാതായത്.
ഖനനമേഖലയില്‍ വെള്ളനാതുരുത്ത് ബീച്ചിനോടുചേര്ന്നുള്ള പുലിമുട്ടിനുസമീപം കുളിക്കാനിറങ്ങിയ സംഘത്തിലുണ്ടായിരുന്ന കൃഷ്ണ ആര്.സത്യനെയും ഇര്‍ഫാനെയും കാണാതാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha