Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മരണത്തിന്റെ താഴ്‌വരകൾ സൃഷ്ടിച്ച് വീണ്ടും താലിബാൻ; മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല; സാധാരണക്കാരായ അഫ്ഗാൻ ജനത, തങ്ങളുടെ മക്കളേയും ചേർത്ത്പിടിച്ച്, നെഞ്ചിടിപ്പോടെ നാളെ പുലരി എന്താകുമെന്നറിയാതെ തള്ളിനീക്കുന്നു; ആശങ്കകൾ പങ്കു വച്ച് ഐ ബി സതീഷ്

17 AUGUST 2021 12:43 PM IST
മലയാളി വാര്‍ത്ത

താലിബാന്‍ ഭരണം കയ്യടിക്കിയതോടെ ദുരന്തമയമായിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ . ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അവിടെ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിലേക്ക് കയറാൻ ഓടുന്ന വ്യക്തികളുടെ വീഡിയോ ലോകത്തെ കണ്ണീരണിയിച്ചു. ഈ സംഭവത്തെ കുറിച്ചുള്ള ആശങ്കകൾ പങ്ക് വച്ചിരിക്കുകയാണ് കാട്ടാക്കട എം എൽ എ ഐ ബി സതീഷ്.

സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണിതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ;

മരണത്തിന്റെ താഴ്‌വരകൾ സൃഷ്ടിച്ച് വീണ്ടും താലിബാൻ ..... അഫ്ഗാനിസ്ഥാനിൽ താലിബാനും ദേശീയ സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷത്തിനിടയിൽ പുലിസ്റ്റർ ജേതാവായ ഇന്ത്യൻ മാധ്യമ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖ് കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂലൈ 16 നാണ്.

അഫ്ഗാൻ ഹാസ്യതാരം നാസർ മുഹമ്മദിനെ താലിബാൻകാർ ക്രൂരമായി കൊലചെയ്തതും അതേ ജൂലൈ മാസത്തിന്റെ തന്നെ അവസാന വാരവും. ഇവർ രണ്ടുപേരും പ്രമുഖവ്യക്തികളായതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ അടക്കം ശ്രദ്ധനേടി. ഈ അടുത്ത ദിവസങ്ങളിൽ നിഷ്കളങ്കരായ എത്രയോ ജീവിതങ്ങൾ അവിടെ ചവിട്ടി അരയ്ക്കപ്പെട്ടിരിക്കാം താലിബാൻ ക്രൂരതകളാൽ.

ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തുന്നതിനായി പോകുന്ന സമയത്ത് വാഹനത്തിലിരുന്നു ഫോൺ കയ്യിലെടുക്കുമ്പോഴാണ് അഫ്ഗാൻ ചലച്ചിത്ര പ്രവർത്തക സഹ്‌റാ കരീമിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.

ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത് ആളുകൾ ബസിനുപിറകേ പായുന്നതുപോലെ വിമാനത്താവളങ്ങളിൽ തിക്കിത്തിരക്കുന്നതും, അവർ വിമാനത്തിന്റെ ചിറകുകളിൽ പറ്റിപ്പിടിച്ചിരിക്കുവാൻ ശ്രമിക്കുന്നതും , പറന്നുയർന്ന വിമാനത്തിൽ നിന്ന് മനുഷ്യർ നിലംപതിക്കുന്നതുമായ അതിദയനീയമായ കാഴ്ചകളാണ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപകുതിയുടെ തുടക്കത്തിൽ നമ്മൾ മനുഷ്യർ ഇതേവരെ എവിടെ എത്തിനിൽക്കുന്നു എന്നൊരു തിരിഞ്ഞുനോട്ടം അനിവാര്യമാകുന്നു.

ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിനും പതിറ്റാണ്ടുകൾക്ക് മുൻപ് 1919 ൽ ബ്രിട്ടന്റെ കോളനിവാഴ്ചയിൽ നിന്നും മോചനം നേടിയ ഭൂപ്രദേശമായിരുന്നു അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായിരുന്ന നൂർ മുഹമ്മദ് തരാക്കിയായിരുന്നു ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് അഫ്ഗാന്റെ ആദ്യ പ്രസിഡന്റ്.

1978 മുതൽ 1992 വരെ കമ്യൂണിസ്റ്റ് സർക്കാരുകൾ അഫ്ഗാനെ നയിച്ചു. പുരോഗതിയുടെയും അഭിവൃദ്ധിയുടെയും പാതയിലേക്ക് ആ രാജ്യം കടന്നുപോയ ദിനങ്ങളായിരുന്നു അവ. സൗജന്യമായ പൊതുജന ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങൾ, പുതിയ സ്കൂളുകൾ, സ്ത്രീപുരുഷതുല്യത (1978 ൽ രൂപീകരിക്കപ്പെട്ട ആദ്യ അഫ്ഗാൻ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഒരു വനിത ആയിരുന്നു), തൊഴിലാളികളുടെ കൂലി വർദ്ധനവ്, ബാലവിവാഹ നിരോധനം, സ്ത്രീകൾക്ക് സർക്കാർ സർവ്വീസിൽ അവസരം അങ്ങനെ പോകുന്നു ആ രാജ്യം അനുഭവിച്ച നല്ലദിനങ്ങൾ .

ഇതിനിടയിൽ കമ്യൂണിസ്റ്റ് സർക്കാർ അവിടെ നടപ്പാക്കിയ ഭൂപരിഷ്കരണനയം അവിടുത്തെ വലത് യാഥാസ്ഥിതിക ഫ്യൂഡൽ ശക്തികളെ സർക്കാരിനെതിരെ തിരിച്ചുവിട്ടു, നമ്മുടെ കേരളത്തിലെന്നപോലെ.

യു.എസ് പ്രസിഡന്റ് ആയിരുന്ന ജിമ്മി കാർട്ടർ 1980 ൽ നടത്തിയ ഒരു പ്രസ്താവന ഇതായിരുന്നു " ഒരു സ്വതന്ത്ര ഇസ്ലാമികജനതയെ കീഴ്പ്പെടുത്തുന്നതിനുള്ള കമ്യൂണിസ്റ്റ്‌ നിരീശ്വരവാദ ഗവൺമെന്റിന്റെ ബോധപൂർവ്വമായ ശ്രമത്തെ തോൽപ്പിച്ചേ മതിയാകൂ". പിന്നീട് നടന്നത് സാമ്രാജ്യത്തശക്തികൾ തീർത്ത തിരക്കഥയനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകുന്നതാണ്.

കമ്യൂണിസ്റ്റ് ഭരണകൂടത്തെ തകർക്കുവാൻ ശ്രമിച്ച മുജാഹിദ് തീവ്രവാദികളുടെ ശ്രമത്തെ പ്രതിരോധിച്ച സോവിയറ്റ് യൂണിയനെതിരെ സംഘടിക്കുവാൻ അമേരിക്ക അർത്ഥവും ആയുധവും നൽകി സഹായിച്ച മുജാഹിദിനുകളിൽ നിന്നാണ് ഇന്നത്തെ താലിബാന്റെ പിറവി. മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റെ-ന്റെ പത്നിയും , അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായിരുന്ന ഹിലാരി ക്ലിന്റെന്റെ ഇത് സംബന്ധിച്ച തുറന്നു പറച്ചിൽ ലോകം കേട്ടതാണ്.

1996 നുശേഷം താലിബാൻ ഭരണത്തിലായിരുന്നു അഫ്ഗാൻ . മതമൗലീകവാദവും, മനുഷ്യാകാശലംഘനങ്ങളുമായിരുന്നു താലിബാൻ ഭരണകൂടത്തിന്റെ മുഖമുദ്ര. സിനിമയും സംഗീതവും വിലക്കുക, പൊതുസ്ഥലങ്ങളിൽ ആളുകളെ കല്ലെറിഞ്ഞ് കൊല്ലുന്നതടക്കമുള്ള ശിക്ഷാരീതികൾ നടപ്പിലാക്കുക, സ്കൂളുകൾ തകർക്കുക, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തുക, 12 വയസുകഴിഞ്ഞ പെൺകുട്ടികൾക്ക് പൊതുതിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക, സ്ത്രീകൾ പാദം പുറത്ത് കാണുന്ന തരത്തിലുള്ള ചെരിപ്പിടുന്നത് വിലക്കുക ഇതൊക്കെയായിരുന്നു പ്രധാനനയപരിപാടികൾ .

സംസ്കാരിക സമ്പന്നമായ അഫ്ഗാൻ സംസ്കാരത്തിന്റെ തിരുശേഷിപ്പായ നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ബാമിയാനിലെ കൂറ്റൻ ബുദ്ധസ്തൂപം സംഘർഷത്തിന്റെ നാളുകളിൽ തകർത്തെറിയുന്നതും ലോകം വേദനയോടെ കണ്ടു.

വീണ്ടും വെളിച്ചം മങ്ങിയ , ഇരുളുനിറഞ്ഞ കറുത്ത ദിനങ്ങളിലേക്കുള്ള യാത്രയിലാണ് ആ രാജ്യം. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടമാണ് താലിബാനുമായി കരാറുണ്ടാക്കി യു എസ് - നാറ്റോ സൈനിക പിൻമാറ്റത്തിനുള്ള നടപടികൾക്ക് തുടക്കം കുറിക്കുന്നത്.

പ്രസിഡന്റ് അഷ്റഫ് ഗനിയും , വൈസ് പ്രസിഡന്റ് അമറുല്ല സാലിഹും രാജ്യം വിട്ടു കഴിഞ്ഞു. "ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാൻ " എന്നാണ് "പുതിയ രാജ്യ" ത്തിന്റെ പേര്. സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നയം ഏതാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുഞ്ഞുപെൺകുട്ടികളെ അടക്കം പരസ്യമായി മാതാപിതാക്കളിൽ നിന്നും വേർപെടുത്തി പൊതുനിരത്തുകളിൽ വച്ച് തന്നെ ആയുധധാരികൾ വാഹനങ്ങളിലേക്ക് വലിച്ചിഴക്കുന്നതും , അമ്മമാരുടെ മുറവിളിയും , പൊതുജനങ്ങൾ നിസ്സഹായരായി നോക്കി നിൽക്കുന്നതുമായ ക്ലിപ്പിംഗുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

മനുഷ്യ സ്നേഹത്തിൽ അധിഷ്ഠിതമല്ലാത്ത വെറുപ്പിന്റെ പ്രത്യയ ശാസ്ത്രങ്ങൾ വിതക്കുന്ന ഈ അപകടം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ ചേരികളുടെ ശക്തി കുറയുന്നിടങ്ങളിൽ അന്യമാകില്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണിത്.

സാധാരണക്കാരായ അഫ്ഗാൻ ജനത, തങ്ങളുടെ മക്കളേയും ചേർത്ത്പിടിച്ച്, നെഞ്ചിടിപ്പോടെ നാളെ പുലരി എന്താകുമെന്നറിയാതെ തള്ളിനീക്കുവാൻ പോകുന്ന ഈ രാവിൽ എന്റെ പ്രിയ സ്നേഹിതരോട് ഇന്ന് എങ്ങനെ ശുഭരാത്രി നേരുമെന്ന ആശങ്കയിൽ ഇവിടെ നിറുത്തുന്നു.
ഐ.ബി സതീഷ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends