കൊല്ലം കേരളപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി... കഴുത്തിലും മുതുകിലും വെട്ടേറ്റു.... മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
കേരളപുരത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കോട്ടവിള ജംഗ്ഷനില്‍ കോട്ടൂര്‍ വീട്ടില്‍ സുനില്‍ കുമാര്‍ (39) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ സുനില്‍കുമാര്‍ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ കുണ്ടറ പൊലീസിനെ വിവരമറിയിച്ചു. പൊലീസും ബന്ധുക്കളും ചേര്‍ന്നാണ് സുനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തിലും മുതുകിലും വെട്ടേറ്റിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് നാലംഗ സംഘം ഓടി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.
പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കൂലിപ്പണിക്കാരനായ സുനില്‍ കുമാര്‍ ഭാര്യയുമായി പിണങ്ങി കുറച്ചുനാളുകളായി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha