കൂത്താട്ടകുളത്ത് ബൈക്കിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് ഒരു മരണം..
കൂത്താട്ടുകുളത്ത് വടക്കന്‍ പാലക്കുഴക്ക് സമീപം ബൈക്കിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് ഒരു മരണം. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത സൗത്ത് മാറാടി പേനാട്ടേല് പി.യു. വര്‍ഗീസാണ് (75) മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ആറൂര്‍ വാനാപുറത്ത് ബേസില്‍ ജോയിയെ (22) പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചലില്‍നിന്ന് ചികിത്സക്കുശേഷം രോഗിയെ പോത്താനിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്.
ആംബുലന്‍സിലെ ആര്‍ക്കും പരിക്കില്ല. ഡ്രൈവര്‍ക്ക് തല കറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വാഹനം ബൈക്കില്‍ ഇടിച്ചത്.
https://www.facebook.com/Malayalivartha